കൊച്ചി: ഹാരിസൺസ് മലയാളം കേസിൽ സർക്കാരിന് കനത്ത തിരിച്ചടി. ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ ഹാരിസണിന് അനുകൂലമായാണ് പുതിയ വിധി. ഹാരിസൺസിന് എതിരായ പൊതുതാൽപര്യ ഹർജി ഹൈക്കോടതി തള്ളി. ഭൂമി ഏറ്റെടുക്കുന്ന നടപടി നിർത്തിവയ്ക്കാനാണ് കോടതി ഉത്തരവ് . ഹൈക്കോടതി വിധിയിൽ ദുഃഖമുണ്ടെന്ന് കേസിലെ മുൻ പ്ലീഡർ അഡ്വ. സുശീൽ ഭട്ട് പ്രതികരിച്ചു പരമാധികാരത്തെ വെല്ലുവിളിക്കുന്ന വിധിയെന്നും സുശീൽ ഭട്ട് പറഞ്ഞു.
READ MORE:സര്‍ക്കാരിന്‍റെ നേതൃത്വത്തില്‍ മിനിമം വേജസ് ആക്ടിന് ഭേദഗതി- ശരിവയ്ച്ച് ഹൈക്കോടതി
38,171 ഏക്കർ ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച 21 ഹർജികളാണ് ഹൈക്കോടതി പരിഗണിച്ചത്. ഹാരിസൺ മലയാളം അധികൃതർ വ്യാജരേഖ ചമച്ച് കൈവശപ്പെടുത്തിയ ഭൂമി പിന്നീട് മറ്റു പലർക്കും വിറ്റെന്നും ഈ ഭൂമി സർക്കാരിൽ നിക്ഷിപ്തമാണെന്നുമായിരുന്നു സർക്കാരിന്റെ വാദം. ഹാരിസണിന്റെ പക്കൽ നിലവിലുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് കണ്ടെത്തി ഇവ തിരിച്ചു പിടിക്കാൻ എം.ജി രാജമാണിക്യത്തെ സർക്കാർ സ്പെഷ്യൽ ഓഫീസറായി നിയമിച്ചിരുന്നു. തുടർന്ന് വിവിധ ജില്ലകളിലായി ഹാരിസണിന്റെ പക്കലുള്ള ഭൂമി ഏറ്റെടുക്കാൻ നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികൾ രാജമാണിക്യം സ്വീകരിച്ചു. എന്നാൽ സ്പെഷ്യൽ ഓഫീസറുടെ നിയമനവും നടപടികളും നിയമവിരുദ്ധമാണെന്ന ഹാരിസണിന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു
Post Your Comments