തിരുവനന്തപുരം: സര്‍ക്കാര്‍ പ്രാബല്യത്തില്‍ വരുത്തിയ മിനിമം വേജസ് ആക്ടിലെ ഭേദഗതി ഹൈക്കോടതി ശരിവച്ചു. എന്നാല്‍ ആശുപത്രിയുള്‍പ്പടെയുള്ള നൂറുകണക്കിനു സ്ഥാപനങ്ങള്‍ കോടതി മുന്‍പാകെ സമര്‍പ്പിച്ച ഹര്‍ജിയാണ് തള്ളിയത്. എല്ലാ തൊഴിലാളികള്‍ക്കും മിനിമം വേതനം ഉറപ്പുവരുത്തുന്നതാണ് ഭേദഗതി. വേതന സുരക്ഷ ഉറപ്പിക്കുന്നതിന് തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ശമ്പള വിതരണത്തില്‍ പരിശോധന നടത്തുവാനുള്ള അധികാരം നല്‍കുന്നതാണ് സര്‍ക്കാര്‍ പ്രാബല്യത്തില്‍കൊണ്ടുവന്ന മിനിമം വേജസ് ആക്ട്. ഈ പേയ്‌മെന്‌റ് സംവിധാനം നടപ്പാക്കുന്നതാണ് ആക്ടിലെ പ്രധാന ഭേദഗതി. ഐടി, ജ്വല്ലറി, ടെക്‌സ്റ്റൈല്‍, ധനകാര്യ സ്ഥാപനങ്ങള്‍, ആശുപത്രി, നിര്‍മ്മാണ മേഖല, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നീ മേഖലയിലെ തൊളിലാഴികള്‍ക്കുള്ള ശമ്പള വിതരണം ബാങ്ക് വഴിയാക്കുക എന്ന നിര്‍ദ്ദേശം കൂടി ഉള്‍പ്പെടുന്നതാണ് ഭേദഗതി.
also read:ജോലിക്കാരുടെ ശ്രദ്ധയ്ക്ക്…ഇനി എല്ലാ തൊഴിലും താത്കാലികം മാത്രം; കാരണമിതാണ്
മാത്രമല്ല തൊളിലാഴികള്‍ക്ക് നല്‍കുന്ന ശമ്പളത്തിന്‍റെ വിശദാംശങ്ങളും വെബ്‌സൈറ്റില്‍ ഉള്‍പ്പെടുത്തണം. സ്ഥാപനങ്ങളുടെ ശമ്പള വിതരണ സ്റ്റേറ്റ്‌മെന്‌റ് ഇന്‌റര്‍നെറ്റില്‍ നിന്നെടുത്ത് നിയമനടപടി സ്വീകരിക്കാന്‍ സഹായകരമാകുന്ന രീതിയിലാണ് ഭേദഗതി. എന്നാല്‍ 10 ലക്ഷത്തിലധികം ആളുകളെ ബാധിക്കുന്ന ഈ ഭേദഗതിയ്‌ക്കെതിരെ നിരവധി സ്ഥാപനങ്ങളാണ് കോടതിയുടെ സഹായം തേടിയത്. എന്നാല്‍ മിനിമം വേതനം ഉറപ്പാക്കുന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടനാകില്ലന്നാണ്് കോടതി വ്യക്തമാക്കിയത്.
Post Your Comments