പട്ടാളി മക്കള്‍ കച്ചി പ്രവര്‍ത്തകന്‍ ഷോക്കേറ്റ് കത്തിക്കരിഞ്ഞു. ചെന്നൈയില്‍ കാവേരി പ്രക്ഷോഭത്തിനിടെയാണ് അപകടം സംഭവിച്ചത്. ഹൈവോള്‍ട്ടേജ് ലൈനില്‍ തട്ടി കത്തിയത് ടിണ്ടിവനത്ത് ട്രെയിന്‍ തടയല്‍ സമരത്തിനിടെ ട്രെയിനിന് മുകളിലേക്ക് വലിഞ്ഞുകയറിയ പി എം കെ പ്രവര്‍ത്തകന്‍ രഞ്ജിത്ത് കുമാറാണ്.
read also: കാവേരി നദീജല തര്‍ക്കം: കര്‍ണ്ണാടകയില്‍ പ്രക്ഷോഭങ്ങള്‍ തുടരുന്നു
ഇയാൾക്ക് 70 ശതമാനത്തോളമാണ് പൊള്ളലേറ്റത്. ട്രെയിനിന് മുകളില്‍ നിന്ന് തെറിച്ചുവീണ രഞ്ജിത്തിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവം നടന്നത് ബുധനാഴ്ച രാവിലെ ഗുരുവായൂര്‍ എക്സ്പ്രസ് തടയുന്നതിനിടെയായിരുന്നു. ഏതാനും പ്രവര്‍ത്തകര്‍ ട്രെയിനിന് മുകളിലേക്ക് വലിഞ്ഞുകയറിയത് പിഎംകെ ജനറല്‍ സെക്രട്ടറി വടിവേല്‍ രാവണന്‍റെ നേതൃത്വത്തില്‍ ട്രെയിന്‍ തടയുന്നതിനിടെയാണ്.
അപകട സാധ്യതയെക്കുറിച്ച് ഒപ്പമുള്ളവര്‍ മുന്നറിയിപ്പ് നല്‍കിയെങ്കിലും രഞ്ജിത്തും കൂട്ടരും മുന്നോട്ടുപോവുകയായിരുന്നു. ഇലക്ട്രിക് ലൈനില്‍ തട്ടിയ രഞ്ജിത്ത് നിന്ന് കത്തിയതിനൊപ്പം ഷോക്കിന്‍റെ ആഘാതത്തില്‍ തെറിച്ചുവീഴുകയായിരുന്നു.
Post Your Comments