കണ്ണൂര്‍: കീഴാറ്റൂരില്‍ തുറന്ന പോരിനൊരുങ്ങി വയല്‍ക്കിളികള്‍. കീഴാറ്റൂര്‍ വിഷയത്തില്‍ സര്‍ക്കാര്‍ പിടിവാശി തുടര്‍ന്നാല്‍ തിരുവനന്തപുരത്തേക്ക് ലോങ് മാര്‍ച്ച് നടത്തുമെന്ന് വയല്‍ക്കിളികള്‍. അതേസമയം അതേസമയം കീഴാറ്റൂര്‍ വയല്‍ നികത്തി ബൈപാസ് നിര്‍മിക്കുന്നതിനെതിരെ ലഭിച്ച പരാതികള്‍ പരിശോധിക്കാന്‍ ദേശീയപാത അതോറിറ്റിയും തീരുമാനിച്ചിട്ടുണ്ട്.
സിപിഎം നടത്തിയ മേഖലാ ജാഥകള്‍ക്ക് മറുപടിയുമായി ഇന്ന് കണ്ണൂര്‍ ടൗണില്‍ പൊതുയോഗവും നടത്തും. വയല്‍ക്കിളികളെ പിന്തുണയ്ക്കുന്നവരുടെ സഹകരണത്തോടെ ലോങ് മാര്‍ച്ച് നടത്താനാണ് തീരുമാനം. വയല്‍ക്കിളികള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുകയാണ് ഇന്ന് വയല്‍ക്കിളികള്‍ സംഘടിപ്പിക്കുന്ന പൊതുയോഗത്തിന്റെ ലക്ഷ്യം.
ബി.ജെ.പിയുടെ കര്‍ഷകരക്ഷാ മാര്‍ച്ചില്‍ വേദി പങ്കിട്ടതില്‍ ജാഗ്രതക്കുറവ് സംഭവിച്ചതായി സമ്മതിച്ച വയല്‍ക്കിളികള്‍ സമരത്തിന് യു.ഡി.എഫ്. കൂടി പിന്തുണ അറിയിച്ചതോടെ കൂടുതല്‍ പ്രതീക്ഷയോടെയാണ് മാര്‍ച്ചിനൊരുങ്ങുന്നത്.
Post Your Comments