വരാപ്പുഴ: ശ്രീജിത്തിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. സംഭവത്തില്‍ മൂന്ന് പോലീസ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു. ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത പോലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്പെന്ഷന് ലഭിച്ചിരിക്കുന്നത്. അതേസമയം എസ്ഐക്ക് എതിരെ തത്കാലം നടപടി ഒന്നും എടുത്തിട്ടില്ല.
ശ്രീജിത്തിന്റെ മൃതദേഹം വരാപ്പുഴയില്‍ എത്തിച്ചു. മൃതദേഹവുമായി ബിജെപി പ്രവര്‍ത്തകര്‍ ദേശീയ പാത ഉപരോധിച്ചു. പ്രതികള്‍ക്കെതിരെ കര്‍ശന നടപടി കളക്ടര്‍ ഉറപ്പുവരുത്തണം എന്നാവശ്യപ്പെട്ടായിരുന്നു ഉപരോധം.
Post Your Comments