വാരാപ്പുഴ ; ശ്രീജിത്തിന്റെ കസ്റ്റഡി മരണം മരിച്ച വാസുദേവന്റ മകൻ വിനീഷിന്റെ മൊഴിയിൽ വൈരുദ്ധ്യം. ആദ്യ മൊഴിയിൽ ശ്രീജിത്തും സഹോദരനുമാണ് മർദിച്ചതെന്ന് പറയുന്നു. എന്നാൽ ശ്രീജിത്ത് നിരപരാധിയാണെന്ന് പിന്നീട പറഞ്ഞു.
എന്നാൽ ഇയാളുടെ പുതിയ വെളിപ്പെടുത്തൽ തെറ്റെന്ന് പോലീസ്. പ്രതി ശ്രീജിത്ത് തന്നെ. വിനീഷിന്റെ മൊഴിയെടുപ്പ് ശ്രീജിത്തിന്റെ സാന്നിധ്യത്തിലായിരുന്നു എന്നും പോലീസ്.
ശ്രീജിത്ത് തന്റെ അച്ഛനെ മർദ്ദിച്ചവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നില്ല.പോലീസിന് ആളുമാറിയതാണ്. മറ്റൊരു ശ്രീജിത്തിനെക്കുറിച്ചാണ് പോലീസിനോട് പറഞ്ഞിരുന്നതെന്നു നേരത്തെ വിനീഷ് പറഞ്ഞിരുന്നു.
വീടാക്രമണത്തെത്തുടർന്നു വാസുദേവൻ തൂങ്ങി മരിച്ച സംഭവത്തിലാണ് ശ്രീജിത്തിനെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. കസ്റ്റഡിയിലിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനില വഷളായതിനെത്തുടർന്ന് തിങ്കളാഴ്ച പുലർച്ചെ ചേരാനല്ലൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ചെറുകുടൽ പൊട്ടി ആന്തരിക രക്തസ്രാവം ഉണ്ടായതാണു മരണ കാരണമെന്നു ഡോക്ടർമാർ പറഞ്ഞിരുന്നു. കൂടാതെ ശ്രീജിത്തിനെ പോലീസ് ക്രൂരമായി മർദിച്ചെന്നു ശ്രീജിത്തിന്റെ അമ്മയും ആരോപിച്ചിരുന്നു.
Also read ;സഹോദരന്റെ കുഞ്ഞിനെ കഴുത്തറുത്ത് സിമന്റ് ചാക്കിലാക്കി സ്ത്രീ, കാരണം ഞെട്ടിക്കുന്നത്
Leave a Comment