മസ്കറ് ; സ്വകാര്യ സ്ഥാപനങ്ങൾക്ക് ഒരവധി കൂടി പ്രഖ്യാപിച്ച് ഒമാൻ. ഇസ്രാ വൽ മിറാജ് പ്രമാണിച്ച് ഏപ്രിൽ 15 ഞായറാഴ്ച്ച സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്ക് അവധിയായിരിക്കുമെന്ന് ഒമാൻ മാനവവിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇത് പ്രകാരം ഒമാൻ നിവാസികൾക്ക് മൂന്ന് ദിവസത്തെ അവധി ആയിരിക്കും ലഭിക്കുക. ഇസ്ലാമിക് കലണ്ടർ പ്രകാരം 1439മാണ്ട് റജബ് മാസം 28നാണ് ഈ ദിവസം വരുന്നതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.
കുവൈറ്റ് ഇസ്രാ വൽ മിറാജ് പ്രമാണിച്ച് മൂന്ന് ദിവസത്തെ അവധി പ്രഖ്യാപിച്ചെങ്കിലും, യുഎഇ അവധി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ നടത്തിയിട്ടില്ല എന്നാണ് സൂചന.
Also read ;കുവൈറ്റില്‍ ബാല്‍ക്കണിയില്‍ വസ്ത്രങ്ങള്‍ തൂക്കിയിടുന്നതിന് കനത്ത പിഴ
Post Your Comments