Latest NewsIndia

ഫീ​സ് അ​ട​ച്ചി​ല്ല; വിദ്യാർത്ഥിയോട് അ​ധ്യാ​പി​ക ചെയ്‌തത് കൊടും ക്രൂരത

ഹൈ​ദ​രാ​ബാ​ദ്: ഫീ​സ് അ​ട​ച്ചി​ല്ല വിദ്യാർത്ഥിയെ അ​ധ്യാ​പി​ക​ ക്രൂരമായി മർദ്ദിച്ചു. തി​ങ്ക​ളാ​ഴ്ച ഹൈ​ദ​രാ​ബാ​ദ് മീ​ർ​പേ​ട്ടി​ലെ കൃ​ഷ്ണ​വേ​ണി ടാ​ല​ന്‍റ് സ്കൂ​ളി​ലെ നാ​ലു വ​യ​സു​കാ​രനാണു ക്രൂര മർദ്ധനമേറ്റത്. സ്വ​രൂ​പ എന്ന അ​ധ്യാ​പി​ക ക​ട്ടി​യേ​റി​യ വ​സ്തു ഉ​പ​യോ​ഗി​ച്ചാ​ണ് കു​ട്ടി​യെ മർദ്ദിച്ചത്. പ​ണ​മ​ട​യ്ക്കാ​ൻ മാ​താ​പി​താ​ക്ക​ളെ നി​ർ​ബ​ന്ധി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി വി​ദ്യാ​ർ​ഥി​യെ മ​ർ​ദി​ക്കാ​ൻ സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നെ​ന്നാ​ണു പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയുന്നത്.

തുടർന്ന് വീട്ടിലെത്തിയ കുട്ടിയുടെ ശരീരത്തിൽ മ​ർ​ദ​ന​മേ​റ്റ പാ​ടു​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ൾ പോ​ലീ​സി​നു പരാതി നൽകി, തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത പോലീസ് അ​ധ്യാ​പ​ക​ൻ, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ, സ്കൂ​ൾ ഡ​യ​റ​ക്ട​ർ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്തു. ചോ​ദ്യം ചെ​യ്യ​ലി​ൽ അ​ധ്യാ​പി​ക കു​റ്റം സ​മ്മ​തി​ച്ചു. ഐ​പി​സി വ​കു​പ്പു​ക​ൾ​ക്കു പു​റ​മേ ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ടും പ്ര​തി​ക​ൾ​ക്കു മേ​ൽ ചു​മ​ത്തി​. ഇ​വ​രെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Also read ;ഫീ​സ് അ​ട​ച്ചി​ല്ല; വിദ്യാർത്ഥിയോട് അ​ധ്യാ​പി​ക ചെയ്‌തത് കൊടും ക്രൂരത

shortlink

Related Articles

Post Your Comments

Related Articles


Back to top button