കോഴിക്കോട്: ദേശീയ ബാഡ്മിന്റണ്‍ താരം അപര്‍ണ ബാലന്‍ വിവാഹിതയായി. കോഴിക്കോട് ടാഗോര്‍ ഹാളിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്. സോഫ്റ്റ്വേര്‍ എന്‍ജിനീയറായ പത്തനംതിട്ട സ്വദേശി സന്ദീപ് മാളിയേക്കല്‍ ആണ് വരന്‍. ഇരുവരുടേയും വിവാഹ ചടങ്ങില്‍ ബാഡ്മിന്റണ്‍ താരങ്ങളായ പി.സി. തുളസി, പ്രിയ, എം.ആര്‍. അര്‍ജുന്‍, ആരതി സാറ സുനില്‍, അരുണ്‍ വിഷ്ണു തുടങ്ങിയവര്‍ പങ്കെടുത്തു.
Post Your Comments