ന്യൂഡല്‍ഹി•ഇന്ന് ഭാരത ബന്ദിന് മുന്നോക്ക സമുദായാംഗങ്ങളുടെ ആഹ്വാനം. ദളിത് സംഘടനകളുടെ ഭാരത ബന്ദിന് മറുപടിയായാണ് ഒരു വിഭാഗം മുന്നോക്ക സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജാതി സംവരണത്തിനെതിരെയാണ് ഇന്ന് ഒരു വിഭാഗം ഭാരത് ബന്ദിന് ആഹ്വാനം ചെയ്തത്.
അതേസമയം, സമൂഹമാധ്യമങ്ങളിലൂടെ പ്രകോപരനപരമായ പരമാര്‍ശങ്ങൾ പോസ്റ്റ് ചെയ്തതിന് മൂന്നുപേര്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസെടുത്തു.
ക്ഷത്രിയ, ജാട്ട്, രജ്പുത് മഹാസഭ, സിഖ് സേന തുടങ്ങിയ പത്തോളം സംഘടനാ നേതാക്കളെ പോലീസ് ചോദ്യം ചെയ്തു. ബന്ദിനോ പ്രതിഷേധത്തിനോ ആഹ്വാനം ചെയ്തിട്ടില്ലെന്ന് ഇവര്‍ പോലീസിനെ പൊലീസിനെ അറിയിച്ചു.
എന്നാല്‍ സോഷ്യല്‍ മീഡിയയിലൂടെയുള്ള ബന്ദിനുള്ള ആഹ്വാനം കണക്കിലെടുത്ത് പോലീസ് അതീവ ജാഗ്രത പുലര്‍ത്തുകയാണ്. ആവശ്യമെങ്കിൽ നിരോധന ഉത്തരവിറക്കി ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് നടപടിയെടുക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രായലയം സംസ്ഥാനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. പ്രശ്ന സാധ്യതാ മേഖലകളിൽ പൊലീസ് പട്രോളിങ് ശക്തമാക്കണമെന്നും ജില്ലാ കളക്ടര്‍മാര്‍ക്കും പൊലീസ് മേധാവിമാര്‍ക്കും കേന്ദ്രം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
Post Your Comments