Latest NewsKeralaNewsIndia

ശബരിനാഥും റോജി ജോണും വെളുക്കാൻ തേച്ചത് പാണ്ടായപ്പോൾ വി.ടി ബൽറാം ചിരിക്കുന്നു

കോഴിക്കോട്: കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളേജ് വിഷയത്തില്‍ തന്റെ നിലപാടിനെ വിമര്‍ശിച്ചവര്‍ക്ക് ശക്തമായ മറുപടിയുമായി വി.ടി. ബല്‍റാം എം.എല്‍.എ. തന്നെ കളിയാക്കിയവരോട് ഫേസ്ബുക്കിലൂടെ പരോക്ഷമായി മറുപടി പറഞ്ഞിരിക്കുകയായണ് ബൽറാം. മെഡിക്കല്‍ ബില്ലിനെതിരെ സംസാരിച്ച ബൽറാമിനെ അങ്കമാലി എം.എല്‍.എ. റോജി എം. ജോണും, കെ.എസ്. ശബരീനാഥന്‍ എം.എല്‍.എ.യും വിമർശിച്ചിരുന്നു. ഇതിനെല്ലാമുള്ള മറുപടിയായാണ് ബല്‍റാമിന്റെ പോസ്റ്റ്. ലൈക്കുകള്‍ക്കും കൈയടികള്‍ക്കും വേണ്ടിയാണ് ചിലര്‍ നിയമസഭയില്‍ വിമതസ്വരം ഉയര്‍ത്തുന്നതെന്നാണ് റോജി എം.ജോൺ ബൽറാമിനെ വിമർശിച്ചത്.

also read:കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പ്രസ്താവനക്കെതിരെ വിമർശനവുമായി വി.ടി ബൽറാം

‘ലൈക്ക് തെണ്ടാനുള്ള ഒരു പച്ച മനുഷ്യന്റെ എളിയ പരിശ്രമമാണ്. മൊത്തം ഷോ ഓഫാണ്. സഹായിക്കണം ബ്ലീസ്…’ എന്ന ഫെയ്‌സ് ബുക്ക് പോസ്റ്റാണ് ബല്‍റാം നല്‍കിയിരിക്കുന്നത്. പച്ചഷര്‍ട്ടും പച്ച പശ്ചാത്തലവുമുള്ള ചിത്രത്തോടൊപ്പം പരിഹാസരൂപേണയാണ് അഭ്യര്‍ഥന. പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button