ന്യൂഡൽഹി :പാക് നയതന്ത്രജ്ഞനെ എൻ ഐ എ കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തി. ആമിർ സുബൈർ സിദ്ദിഖ് എന്നയാളെയാണ് ദേശീയ അന്വേഷണ ഏജൻസി കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തിയത്. ഇയാളെ പറ്റി വിവരങ്ങൾ നൽകാനും എൻ ഐ എ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊളംബൊയിലെ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ് ആമിർ. ഇന്ത്യക്കെതിരെ വിവിധ ആക്രമണങ്ങൾ ഇയാൾ ആസൂത്രണം ചെയ്തതായി എൻ ഐ എ അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Post Your Comments