ബെംഗളൂരു: മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മണ്ഡലത്തെ ചൊല്ലി പാര്‍ട്ടിയില്‍ തര്‍ക്കം രൂക്ഷം. കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലെ മണ്ഡലത്തെ പറ്റിയാണ് തർക്കം നിലനിൽക്കുന്നത്. കടുത്ത മത്സരം നടക്കുന്ന മൈസൂരു ജില്ലയിലെ ചാമൂണ്ഡേശ്വരി വേണ്ടെന്നും പകരം സുരക്ഷിതമായൊരു മണ്ഡലത്തില്‍ നിന്നും വേണം കോണ്‍ഗ്രസിന്റെ തീപ്പൊരി നേതാവ്കൂടിയായ സിദ്ധരാമയ്യ മത്സരിക്കാനെന്നാണ് പാര്‍ട്ടിയില്‍ ഉയര്‍ന്നിരിക്കുന്ന അഭിപ്രായം.
read also: ഇരട്ട കൊലക്കേസ്: ബി.ജെ.പി എം.എല്‍.എ അറസ്റ്റില്‍
അദ്ദേഹം നേരത്തെ സ്വന്തം മണ്ഡലമായ വരുണയില്‍ നിന്നും മാറി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് ഇവിടെ മകനെ മത്സരിക്കുന്നതിനുള്ള നീക്കമാണ് നടത്തിയിരിക്കുന്നത്. ഇതിന് പകരം തന്റെ മണ്ഡലം ചാമുണ്ഡേശ്വരിയാക്കുന്നതിനാണ് സിദ്ധരാമയ്യ തീരുമാനിച്ചത്.
എന്നാല്‍, ജനതാദള്‍ എസിന്റെ ശക്തികേന്ദ്രമായാണ് സിദ്ധരാമയ്യ പണ്ട് സ്ഥിരമായി മത്സരിച്ചു ജയിച്ചിരുന്ന ഈ മണ്ഡലമിപ്പോള്‍ അറിയപ്പെടുന്നത്. കോണ്‍ഗ്രസിനെ ഇതുതന്നെയാണ് പേടിപ്പിക്കുന്നത്. മുന്‍പ്രധാനമന്ത്രിയും ജെഡിഎസ് നേതാവുമായ എച്ച്.ഡി ദേവഗൗഡയുടെ വെല്ലുവിളി ഏറ്റെടുത്താണ് സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിലെത്തിയത് എന്നതും അഭിമാന പോരാട്ടത്തിന്റെ വിഷയമാക്കുന്നുണ്ട്.
Post Your Comments