CricketLatest NewsIndiaNews

ഐപിഎൽ വേദി തിരുവനന്തപുരത്തേക്ക് മാറ്റുമോ? നിലപാട് വ്യക്തമാക്കി അധികൃതർ

ചെന്നൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്സിന്റെ ഹോം മത്സരങ്ങള്‍ തിരുവനന്തപുരത്തേക്ക് മാറ്റുമെന്ന വാർത്ത നിഷേധിച്ച് ടീം മാനേജ്മെന്റ്. കാവേരി വിഷയവുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ മാനേജ്മെന്റ് നിരീക്ഷിക്കുന്നുണ്ടെന്നും നിലവില്‍ ചെന്നൈയില്‍ നടത്താനിരിക്കുന്ന മത്സരങ്ങള്‍ അവിടെത്തന്നെ നടത്തുമെന്നും ഐപിഎല്‍ ചെയര്‍മാന്‍ രാജീവ് ശുക്ല വ്യക്തമാക്കി.

Read Also: ഒരു കുട്ടിക്കായി മാത്രം സിബിഎസ്‌ഇ കണക്ക് പരീക്ഷ വീണ്ടും നടത്തുന്നു

മത്സരത്തിന്റെ തീയതികള്‍ സംബന്ധിച്ച്‌ ചെന്നൈ പോലീസിന് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ക്രമസമാധാനച്ചുമതല പോലീസ് നിര്‍വഹിക്കുമെന്ന് മാനേജ്മെന്റ് വ്യക്തമാക്കി. ചെന്നൈയില്‍ ഒഴിവാക്കപ്പെടുന്ന മത്സരം തിരുവനന്തപുരം കാര്യവട്ടത്തെ ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ നടത്തുമെന്ന റിപ്പോർട്ടുകൾ ഉയർന്നുവരുന്നതിന്റെ പശ്ചാത്തലത്തിലാണ് വിശദീകരണവുമായി മാനേജ്മെന്റ് രംഗത്തെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button