ജകാര്‍ത്ത: വ്യാജമദ്യം കഴിച്ച് നിരവധി പേർക്ക് ദാരുണാന്ത്യം. ഇന്തോനേഷ്യയിലെ പടിഞ്ഞാറന്‍ ജാവ പ്രവിശ്യ സിക്ലലംഗ ജില്ലയിലെ ദുരന്തത്തിൽ ഒരു വീട്ടിലുണ്ടാക്കിയ മദ്യം കഴിച്ച 11 പേരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ 27 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാജമദ്യം വിറ്റ കടയെക്കുറിച്ച് അന്വേഷിക്കുകയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പോലീസ് അറിയിച്ചു. കഴിഞ്ഞ ആഴ്ച ജകാര്‍ത്തയില്‍ വ്യാജമദ്യം കഴിച്ച് 24 പേരാണ് മരിച്ചത്. സംഭവവുമായി ബന്ധപെട്ടു മദ്യം വിറ്റയാളെ അറസ്റ്റ് ചെയ്തിരുന്നു. 2016ല്‍ 36 േപരാണ് മധ്യ ജാവയില്‍ വ്യാജമദ്യം കഴിച്ച് മരിച്ചത്.
നികുതി വർദ്ധനയെ തുടർന്ന് ഇപ്പോൾ ഇന്തോനേഷ്യയില്‍ മദ്യത്തിന്റെ വളരെ കൂടുതലാണ്. അതിനാല്‍ സാമ്ബത്തികമായി പിന്നോക്കം നില്ക്കുന്നവര് ഇത്തരത്തിൽ വീടുകളിൽ വീടുകളിലുണ്ടാക്കുന്ന വ്യാജമദ്യത്തെ ആണ് ആശ്രയിക്കുന്നത്.
Also read ;കർണാടക തിരഞ്ഞെടുപ്പ് ; ബിജെപി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു
Post Your Comments