പത്തനാപുരം: 95 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച തര്യന്‍തോപ്പ് തൂക്ക് പാലത്തിന്റെ അറ്റകുറ്റ പണിയുടെ പ്രതിസന്ധിയിൽ. എംഎല്‍എ കെ.ബി ഗണേശ് കുമാര്‍ പാലത്തില്‍ അറ്റകുറ്റ പണി നടത്താന്‍ ജില്ലാ പഞ്ചായത്തിന് കത്ത് നല്‍കിയെന്നും ഉടന്‍ നിര്‍മ്മാണം തുടങ്ങുമെന്നും അറിയിച്ചിരുന്നു. എന്നാൽ ഇതും വെറുതെ ആയി. പാലം ഏറ്റെടുക്കാന്‍ തയാറല്ലെന്ന് ജില്ലാ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചതോടെയാണ് അറ്റകുറ്റപ്പണി അവതാളത്തിലായത്.
also read:ആറു മണിക്കൂര്‍ കൊണ്ട് സുസ്ജമായ താത്കാലിക ആശുപത്രി നിര്‍മ്മിച്ച് റാപ്പിഡ് മെഡിക്കല്‍ അക്ഷ്ന്‍ ടീം
കല്ലടയാറിന് കുറുകെ പിറവന്തൂര്‍-തലവൂര്‍ ഗ്രാമ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന തര്യന്‍തോപ്പ് തൂക്കുപാലമാണ് തുരുമ്പെടുത്ത് നശിക്കുന്നത്. പത്തനാപുരം നെടുമ്പറമ്പ് കിഴക്കേ ഭാഗം കടവില്‍ 2014 ലാണ് തൂക്കുപാലം നിര്‍മ്മിച്ചത്. നിര്‍മ്മാണത്തിലെ അശാസ്ത്രീയതയും പാലത്തിന്റെ നാശത്തിന് കാരണമായി. കഴിഞ്ഞ മഴയിലും വെള്ളം കയറി പാലം മുങ്ങിയിരുന്നു.
Post Your Comments