Latest NewsNewsInternational

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് എട്ടാം സ്വര്‍ണം

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍ പിസ്റ്റള്‍ ഷൂട്ടിംഗില്‍ ഇന്ത്യയുടെ ജിത്തു റായിക്ക് സ്വര്‍ണം. 235.1 പോയിന്റ് എന്ന റെക്കോര്‍ഡോടെയാണ് ജിത്തുവിന്റെ മെഡല്‍ നേട്ടം. ഇന്ത്യയുടെ ഓം പ്രകാശ് മിതര്‍വാലിനാണ് വെങ്കലം. 214.3 പോയിന്റാണ് ഓമിന് നേടാനായത്. കഴിഞ്ഞ ദിവസം ടേബിള്‍ ടെന്നീസില്‍ വനിതാ വിഭാഗത്തില്‍ ഇന്ത്യന്‍ ടീം സ്വര്‍ണം നേടിയിരുന്നു. രുത്തരായ സിംഗപ്പൂരിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ ചുണക്കുട്ടികള്‍ സ്വര്‍ണം നേടി. മാണിക ബത്ര, മൗമാ ദാസ്, മാധുരിക പട്കര്‍ എന്നിവരടങ്ങുന്ന ടീമാണ് ഇന്ത്യക്കായി സ്വര്‍ണം നേടിയതത്. 31നാണ് ഇന്ത്യന്‍ ജയം.

പുരുഷന്‍മാരുടെ 105 കിലോ ഭാരോദ്വഹനത്തില്‍ ഇന്ത്യയുടെ പര്‍ദീപ് സിംഗ് വെള്ളി മെഡല്‍ നേടിയിരുന്നു. ആദ്യ ശ്രമത്തില്‍ തന്നെ ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ പര്‍ദീപ് 200 കിലോ ഉയര്‍ത്തി. 23കാരനായ പര്‍ദീപ് ക്ലീന്‍ ആന്റ് ജെര്‍ക്ക് വിഭാഗത്തില്‍ 211 കിലോ ഉയര്‍ത്താന്‍ ശ്രമിച്ചെങ്കിലും അവസാന ശ്രമം വിജയിച്ചില്ല. രണ്ടാമത്തെ ശ്രമത്തില്‍ 209 കിലോ ഉയര്‍ത്തിയെങ്കിലും മുട്ട് അമര്‍ത്തി എന്ന കാരണത്താല്‍ ജൂറി അത് അസാധുവാക്കി. സമോവന്‍കാരനായ സനേല്‍ മാവോ ആണ് സ്വര്‍ണ മെഡല്‍ കരസ്ഥമാക്കിയത്. 206 കിലോ ഉയര്‍ത്താന്‍ രണ്ടാമത്തെ ശ്രമത്തില്‍ മാവോയ്ക്ക് സാധിച്ചു. ഇംഗ്ലണ്ടിന്റെ ഓവന്‍ ബോക്‌സലിനാണ് വെങ്കല മെഡല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button