![](/wp-content/uploads/2016/10/jignesh_mewani_760x400.jpg)
ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കർണ്ണാടക സമ്മേളനത്തിൽ യുവാക്കളോട് കലാപം സൃഷ്ടിക്കാൻ ആഹ്വാനം ചെയ്ത ജിഗ്നേഷ് മേവാനിയെ കർണ്ണാടകയിൽ പ്രവേശിപ്പിക്കരുതെന്ന് ബിജെപി.മേവാനിയെ കര്‍ണാടകയില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി സംസ്ഥാന നേതൃത്വം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറിയും എം.എല്‍.എയുമായ സി.ടി. രവിയുടെ നേതൃത്വത്തില്‍ ബംഗളൂരുവിലെ തെരഞ്ഞെടുപ്പ് കമ്മീഷന് ഒാഫിസിലെത്തിയാണ് പരാതി നല്‍കിയത്.
പാര്‍ട്ടിക്കെതിരെ ജനങ്ങളെ ഇളക്കിവിട്ട് സമൂഹത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ മേവാനി ശ്രമിക്കുന്നുവെന്നാണ് പരാതി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആദ്യമായി ഈ മാസം 15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കര്‍ണ്ണാടകത്തില്‍ കാലെടുത്തകുത്തുമ്പോഴാണ് ഇവിടുത്തെ യുവാക്കള്‍ക്ക് തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കാനുള്ളത്. അവര്‍ മോദിയുടെ സമ്മേളനത്തില്‍ കടന്നു കയറണം, കസേരകള്‍ എടുത്തെറിയണം, പരിപാടി അലങ്കോലപ്പെടുത്തണം, രണ്ടു കോടി തൊഴിലിന് എന്തുപറ്റിയെന്ന് ചോദിക്കണം.”
“മോദി മറുപടി പറഞ്ഞില്ലെങ്കില്‍ ഇറങ്ങിപ്പോകാന്‍ പറയണം, ഹിമാലയത്തിലെ ക്ഷേത്രങ്ങളില്‍ പോയി ഒളിക്കാന്‍ പറയണം.” ഇതായിരുന്നു മേവാനിയുടെ പ്രസംഗം. ഇതിന്റെ പേരില്‍ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡിന്റെ നിര്‍ദേശപ്രകാരം മേവാനിക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
Post Your Comments