KeralaLatest NewsNewsIndia

തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് യുവതിയുടെ കല്യാണം മുടക്കിയ പ്രതി പിടിയിൽ

ആലുവ: തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിച്ച് പെൺകുട്ടിയുടെ വിവാഹം മുടക്കിയ പ്രതി പിടിയിൽ. ചേലക്കുളം കാവുങ്ങപറമ്പ് കീടേത്ത് വീട്ടില്‍ ഷിഹാബ് (35) ആണ് അറസ്റ്റിലായത്. എടത്തല സ്വദേശിനി സഹപാഠിയോടൊപ്പം ആലുവ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ചു നില്‍ക്കുന്ന ദൃശ്യങ്ങളാണ് പ്രതി പകര്‍ത്തുകയും, ഇവര്‍ ഒളിച്ചോടാനായി എത്തിയതാണെന്നും വീട്ടുകാരെ അടിയന്തരമായി അറിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് വാട്ട്‌സ്ആപ്പിലൂടെ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങി.

also read:യു.എ.ഇയില്‍ വ്യാജ വാട്‌സ്ആപ്പ് സന്ദേശം പ്രചരിപ്പിക്കുന്നവര്‍ക്ക് വന്‍ പിഴ

പ്രതിയുടെ വ്യാജ സന്ദേശം വിദേശരാജ്യങ്ങളിലും മറ്റും വാട്ട്‌സ്ആപ്പ് വഴി വ്യാപകമായി പ്രചരിച്ചിരുന്നു. തുടർന്ന് പെൺകുട്ടി പോലീസിൽ പരാതിപ്പെട്ടു. ആലുവ സി.ഐ. വിശാല്‍ ജോണ്‍സണ്‍, എസ്.ഐ. എം.എസ്. രാജന്‍, എ.എസ്.ഐ. രാജീവ്, സി.പി.ഒ. മാരായ നവാബ്, മുഹമ്മദ് അലി, ഷമീര്‍ എന്നിവർ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button