ലക്നൗ•ഉത്തര്‍പ്രദേശ് മുഖ്യാന്ത്രി യോഗി ആദിത്യാ നാഥിന്റെ വസതിയ്ക്ക് മുന്നില്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാസങ്ങള്‍ക്ക് മുന്‍പ് ബി.ജെ.പി എം.എല്‍.യും കൂട്ടാളികളും തന്നെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ യാതൊരു നടപടിയും സ്വീകരിച്ചില്ല എന്നാണ് യുവതിയും കുടുംബവും ആരോപിക്കുന്നത്.
‘ഞാന്‍ പീഡിപ്പിക്കപ്പെട്ടു. കഴിഞ്ഞ ഒരു വര്‍ഷമായി ഓരോ ഓഫിസിലും ഞാന്‍ കയറി നടക്കുകയാണ്. ആരും എന്നെ കേള്‍ക്കുന്നില്ല. അവരെ എല്ലാവരെയും അറസ്റ്റ് ചെയ്യണം. അല്ലെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്യും.’ – യുവതി പറഞ്ഞു. താന്‍ മുഖ്യമന്ത്രിയെ പോലും സഹായത്തിനായി സമീപിച്ചിട്ടും ഫലമൊന്നുമുണ്ടായില്ലെന്നും യുവതി ആരോപിച്ചു.
യോഗി ആദിത്യനാഥിന്റെ വീടിന് മുന്നില്‍വച്ച് ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആദ്യം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി പിന്നീട് ഗൗതം പല്ലി പോലീസ് സ്റ്റേഷനില്‍ വച്ചും ആത്മഹത്യയ്ക്ക് ശ്രമിച്ചതായി സി.എന്‍.എന്‍-ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.
ഉനാ എം.എല്‍.എ കുല്‍ദീപ് സിംഗിനെതിരെയാണ് യുവതിയുടെ ആരോപണം. കുല്‍ദീപ് സിംഗും സുഹൃത്തുക്കളും തന്നെ ബലാല്‍സംഗം ചെയ്‌തെന്നും പൊലീസില്‍ പരാതിപ്പെട്ട തങ്ങള്‍ ആക്രമിക്കപ്പെട്ടെന്നും യുവതി പറഞ്ഞതായി ലക്നൗ എ.ഡി.ജി രാജീവ് കൃഷന്‍ എ.എന്‍.ഐയോട് പറഞ്ഞു.
ഇരു കക്ഷികളുമായി 10-12 വര്‍ഷമായി തര്‍ക്കം നില നില്‍ക്കുന്നുണ്ടെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായതായി അദ്ദേഹം പറഞ്ഞു.
Post Your Comments