ചില രഹസ്യങ്ങൾ നമ്മൾ ആരോടും പങ്കുവയ്ക്കാൻ പാടില്ല.അടുത്ത സുഹൃത്തുക്കളോട് പോലും ഇത്തരം രഹസ്യങ്ങൾ പങ്കുവയ്ക്കുക്കരുത്. അത് ചിലപ്പോൾ ദോഷമായി ഭവിച്ചേക്കാം. ചില ആഗ്രഹങ്ങൾ എല്ലാ മനുഷ്യരുടേയും മനസിൽ ഉണ്ടാകാം.പക്ഷെ അവ സമൂഹം അറിഞ്ഞാൽ ചിലപ്പോൾ ഒറ്റപ്പെടുത്തുകയും അപമാനം ഉണ്ടാകുകയും ചെയ്യുന്ന തരത്തിൽ ഉള്ളവയായിരിക്കും. അവ ഒരിക്കലും അടുത്ത സുഹൃത്തുക്കളോടു പോലും പങ്കുവെക്കരുത്. ഇത് നിങ്ങൾ മറ്റുള്ളവരുടെ മുമ്പിൽ അപമാനിക്കപ്പെടാൻ ഇടവരുത്തും.
read also: ആദ്യ രാത്രിയില്‍ കട്ടിലിൽ റോസാപ്പൂക്കള്‍ വിതറുന്നതിനു പിന്നിലെ രഹസ്യം
അതുപോലെ ആരോടും നിങ്ങളുടെ വരുമാനം എത്രയാണെന്ന് പറയരുത്. അതു നിങ്ങളെ സുഹൃത്തുക്കൾക്കിടയിലും സമൂഹത്തിലും വേർതിരിവുകളോടെ കാണാൻ കാരണമാകും. ഒപ്പം നിങ്ങളുടെ ബന്ധങ്ങളും വരുമാനത്തിന്റെ അടിസ്ഥാനത്തിലായി തീരും.
ഒരിക്കലും നിങ്ങളുടെ ആത്മാർഥ സുഹൃത്തുക്കളുടെ രഹസ്യങ്ങൾ പുറത്തു പറയരുത്. അതു നിങ്ങളുടെ സൗഹൃദം നശിപ്പിക്കുമെന്ന് മാത്രമല്ല നിങ്ങളുടെ വിശ്വാസ്യതയും നഷ്ടപ്പെടുത്തും. അവർ നിങ്ങളോട് പറയുന്ന രഹസ്യങ്ങൾ വിവേകത്തോടെ ചിന്തിച്ച് അർഹിക്കുന്ന പ്രാധാന്യത്തോടെ രഹസ്യമായി തന്നെ സൂക്ഷിക്കുക.
മറ്റൊന്ന് സുഹൃത്തുക്കൾക്കിടയിൽ നിങ്ങളുടെ കുടുംബ ജീവിതവും പ്രണയവും ചർച്ച ചെയ്യാതിരിക്കുക. സുഹൃത്തുക്കൾ കുടുംബ ജീവിതത്തിലും പ്രണയത്തിലും സംഭവിക്കുന്ന കാര്യങ്ങൾ അറിയരുത്. ഇത് സൗഹൃദവും ബന്ധങ്ങളും തമ്മിൽ കൂടിക്കുഴയാൻ കാരണമാകും.
നിങ്ങൾക്ക് ഒഴിവാക്കാൻ കഴിയാത്തതും എന്നാൽ സുഹൃത്തറിഞ്ഞാൽ വല്ലാതെ കുറ്റപെടുത്തുമായ കാര്യങ്ങൾ പറയാതിരിക്കുക. പിന്നീട് ഈ കാര്യങ്ങൾ പറഞ്ഞ് സുഹൃത്തുക്കൾ അസ്വസ്ഥപെടുത്തും വിധം കുറ്റപ്പെടുത്തുകയും വിമർശിക്കുകയും ചെയ്തേക്കാം.
അതുപോലെ നിങ്ങളുടെ ജീവിതത്തിൽ സംഭവിച്ചിട്ടുളള വീഴ്ച്ചകൾ സ്വയം തിരിച്ചറിഞ്ഞു തിരുത്തുക. ഇത് നിങ്ങൾ തന്നെ മറ്റുളളവരോടു പറയരുത്. നിങ്ങളുടെ വിലകുറച്ചു കാണാനും മറ്റുള്ളവർ മുൻവിധിയോടെ സമീപിക്കാനും ഇടയാക്കും.
Post Your Comments