ആദ്യ രാത്രിയിൽ പാല്‍ ഗ്ലാസ്സിനുള്ള പ്രാധാന്യം റോസാപ്പൂവിനുമുണ്ട്. കട്ടിലിൽ റോസാപ്പൂക്കള്‍ വിതറുമ്പോള്‍ ഇതിന്റെ സുഗന്ധം നല്ല റൊമാന്‍സ് മൂഡ് സൃഷ്ട്ടിക്കുവാന്‍ നിങ്ങളെ സഹായിക്കുന്നു. ചിന്തകളെ ത്രസിപ്പിക്കാനും മനസ്സ് കുളിരണിയിക്കാനും ഇവയ്ക്കു കഴിയുമെന്നതിനാലാണ് അരോമതെറാപ്പിയില്‍ പോലും റോസാപ്പൂക്കൾ ഉപയോഗിക്കുന്നത്.
കല്യാണദിവസം ടെന്‍ഷന്റെ കൂടി ദിവസമാണ്. ഇത്തരം ടെൻഷനുകളിലൂടെ കടന്നാണ് വരനും വധുവും ആദ്യരാത്രിയില്‍ മുറിയില്‍ പ്രവേശിക്കുന്നത്. അപ്പോൾ സമ്മർദ്ദം അകറ്റി സമാധാനമായ അന്തരീക്ഷം സൃഷ്‌ടിക്കാനും പുരുഷനിലും സ്ത്രീയിലും സംയോഗാസക്തിയുണ്ടാക്കാനും റോസാപ്പൂക്കള്‍ക്ക് സാധിക്കുന്നു.
അതിനാൽ പാല്‍ ഗ്ലാസ്സിനുള്ള പ്രാധാന്യം ആദ്യരാത്രിയില്‍ പൂക്കള്‍ക്കും ഉണ്ട് എന്ന് തന്നെ പറയാം. കൂടാതെ പ്രണയത്തിന്റെ നിറം കൂടിയാണല്ലോ ചുവന്നറോസാപുഷ്പങ്ങള്‍.
Also read ;യന്ത്രത്തകരാറിനെ തുടർന്ന് കരസേനയുടെ ഹെലികോപ്റ്റര്‍ വയലില്‍ ഇടിച്ചിറക്കി
Post Your Comments