പറയാന്‍ ബാക്കി വെച്ച ഒരു ദിവസം, പ്രണയിക്കുന്നവര്‍ക്ക് വേണ്ടി ഒരു ദിവസം അതുമല്ലെങ്കില്‍ നഷ്ടപ്പെട്ട പ്രണയത്തിന്റെ ഒരു ഓര്‍മ്മ ദിവസമെന്നും ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേ എന്ന് പറയാം. കളങ്കമില്ലാത്ത ആ പ്രണയം കൈമാറുന്ന ഈ ദിവസം ആഘോഷിക്കുന്നത് കേരളത്തിലോ അല്ലെങ്കില്‍ ഇന്ത്യയിലോ മാത്രമല്ല. ലോകമെമ്പാടും ഒരുപോലെ ആഘോഷിക്കുന്ന ഈ ദിനത്തിന് നമ്മള്‍ പോലും അറിയാത്ത രഹസ്യ ആചാരങ്ങള്‍ ചില രാജ്യങ്ങളില്‍ നടക്കുന്നുണ്ട്. ജപ്പാന്‍, നോര്‍വ്വേ, ഫിലിപ്പീന്‍സ്, സ്ലോവേനിയ തുടങ്ങിയ രാജ്യങ്ങളിലാണ് ഫെബ്രുവരി 14 വാലന്റൈന്‍സ് ഡേയില്‍ വിചിത്രമായ ചില ആചാരങ്ങള്‍ നടത്തി വരുന്നത്. ജപ്പാനില്‍ നടക്കുന്ന ചില പരമ്പരാഗതമായ വിവാഹാഭ്യര്‍ത്ഥനയെ കുറിച്ച് പലര്‍ക്കും അറിയില്ല. ചോക്ലേറ്റും സമ്മാനങ്ങളും നല്‍കി വിവാഹാഭ്യര്‍ത്ഥന നടത്തുന്ന വിചിത്രമായ ഒരു ആചാരമാണ് ജപ്പാനില്‍ വാലന്റൈന്‍സ് ഡേയായി ആഘോഷിക്കുന്നത്. തുടര്‍ന്ന് വായിക്കാം…
ജപ്പാന്‍
വിവാഹാഭ്യര്‍ത്ഥനയില്‍ ചോക്ലേറ്റാണ് പ്രധാനം. വളരെ പരമ്പരാഗതമായ ഒരു ആചാരമാണിത്. പെണ്‍കുട്ടിയാണ് ചോക്ലേറ്റ് തന്റെ പ്രണയ സൂചനയായി ആണ്‍കുട്ടിയ്ക്ക് നല്‍കുന്നത്. ഇഷ്ടത്തിനുള്ള മറുപടി നല്‍കുന്നത് മാര്‍ച്ച് 14നാണ്. വൈറ്റ് ഡേ എന്നാണ് ഈ ദിവസം ജപ്പാനില്‍ അറിയപ്പെടുന്നത്.
സ്ലോവേനിയ
സ്ലോവേനിയയിലും വാലന്റൈന്‍സ് ഡേയില്‍ ചില പ്രത്യേക ആചാരങ്ങള്‍ നടക്കുന്നുണ്ട്. ഇവിടെ സ്പ്രിങ് ഫെസ്റ്റിവല്‍ എന്ന പേരിലാണ് ഈ ദിവസം അറിയപ്പെടുന്നത്. എന്നാല്‍ ഈ ദിവസമല്ല തന്റെ പ്രണയം കൈമാറുന്നത്. പ്രണയം അറിയിക്കാനുള്ള ദിവസത്തിന് വേണ്ടി ഫെബ്രുവരി 14 മുതല്‍ വീണ്ടും കാത്തിരിക്കണം. മാര്‍ച്ച് 12ന് സെന്റ്. ജോര്‍ജസ് ഡേയിലാണ് സ്ലോവേനിയയില്‍ പ്രണയദിനം ആഘോഷിക്കുന്നത്.
എസ്റ്റോണിയ
എസ്റ്റോണിയയില്‍ ഇത് പ്രണയദിനമല്ല. ഫ്രണ്ട്ഷിപ്പ് ഡേ ആണെന്ന് വേണമെങ്കില്‍ പറയാം. പ്രണയിക്കുന്നവര്‍ മാത്രമല്ല, കൂട്ടുകാരും വീട്ടുകാരും ചേര്‍ന്നാണ് ഇവിടെ ഈ ദിനം ആഘോഷിക്കുന്നത്.
ഖന
ഖനയിലും വളരെ വ്യത്യസ്തമായ ആഘോഷങ്ങളാണ് നടത്താറ്. ഇവിടെ ഫെബ്രുവരി 14 ചോക്ലേറ്റ് ഡേ എന്ന പേരിലാണ് അറിയപ്പെടുന്നത്. ഈ ദിവസം ഖനയില്‍ ചോക്ലേറ്റ് എക്സിബിഷന്‍സ് വരെ നടത്താറുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന ഖനയിലേക്ക് വിദേശികളെ ആകര്‍ഷിക്കാറുണ്ട്.
ഡെന്‍മാര്‍ക്ക്, നോര്‍വ്വേ
വളരെ വ്യത്യസ്തമായ ആചാരങ്ങളാണ് ഇവിടെ നടന്ന് വരുന്നത്. ചില നമ്പറുകളും ഡോട്ടുകളും ഉപയോഗിച്ച് ആണ്‍കുട്ടിയ്ക്ക് പറയാനുള്ളത് ഒരു കവിത പോലെയാക്കി നല്‍കുന്നു. എന്നാല്‍ ഇതാരാണ് നല്‍കിയതെന്ന് പെണ്‍കുട്ടി കണ്ടെത്തണം. ആ കത്ത് ആരുടേതാണെന്ന് കണ്ട് പിടിച്ചാല്‍ ആ പ്രണയം വിജയിച്ചു.
ഫിലിപ്പീന്‍സ്
ഈ നാട്ടില്‍ ഫെബ്രുവരി 14 എന്ന് പറയുന്നത് വിവാഹ ദിനം കൂടിയാണ്. മനോഹരമായ ഒരു സ്ഥലം കണ്ടെത്തി കാമുകിയെയും കൂട്ടി ചെന്ന് വിവാഹം കഴിക്കുന്നതാണ് ഈ നാട്ടിലെ വാലന്റൈന്‍സ് ഡേയുടെ പ്രത്യേകത.
Post Your Comments