Life Style

കള്ളം പറയുന്ന പുരുഷനെ എളുപ്പത്തില്‍ തിരിച്ചറിയാനുള്ള മാര്‍ഗങ്ങള്‍ ഇവ

നോണ്‍ വെര്‍ബല്‍ ലക്ഷണങ്ങള്‍

എല്ലാ മനുഷ്യരും കള്ളം പറയും. പക്ഷേ മനുഷ്യന്റെ ശരീരങ്ങള്‍ ചിലപ്പോള്‍ കള്ളം പറയാതെ സത്യം പറയും. അതായത് നമ്മുടെ ഈ ബോഡി ലാഗ്വജെന്നൊക്കെ നിങ്ങള്‍ കേട്ടിട്ടില്ലേ? അതാണ് പറഞ്ഞത്. ഒന്നാമത്തെ കാര്യം ഇതാണ്. കള്ളം പറയുന്ന പുരുഷന്‍ ഒരിക്കലും നമ്മുടെ കണ്ണില്‍ നോക്കില്ല. പിന്നെ ശ്വാസം കൂടുതല്‍ വേഗത്തില്‍ ആവുന്നതും കാണാം. പിന്നെ പല ശാരീരിക അസ്വസ്ഥതകള്‍ കാണിക്കുകയും ചെയ്യും.

പറയുന്ന കാര്യങ്ങള്‍ മാറ്റി പറയുക

കള്ളം പറയുന്നവര്‍ കാര്യങ്ങള്‍ മാറ്റി പറയുന്നത് കാണാം. നിങ്ങളുടെ പുരുഷന്‍ അങ്ങനെ ചെയ്യുന്നെങ്കില്‍ അത് സംശയിക്കുക തന്നെ വേണം. സത്യമാണ് ആള് പറയുന്നതെങ്കില്‍ എന്തിനതു മാറ്റി പറയണം?

ഒരു കാരണവും ഇല്ലാതെയുള്ള ദേഷ്യം

നമ്മളോട് ഒരു ദേഷ്യവും ഇല്ലാതിരുന്ന ഒരു പുരുഷന്‍ പെട്ടെന്ന് തന്നെ ദേഷ്യം ഭാവിച്ച് വഴക്കടിക്കാന്‍ വരുന്നെങ്കില്‍ അയാള്‍ക്ക് എന്തോ കാര്യത്തില്‍ ഒരു കുറ്റ ബോധം ഉണ്ടായിരിക്കാന്‍ ഉള്ള എല്ലാ പോസ്സിബിലിറ്റിയും ഉണ്ട്. എന്തോ മറക്കാന്‍ പാടുപെടുന്നുണ്ടാവും കക്ഷി. പുള്ളിയെ നമ്മള്‍ അങ്ങോട്ട് സംശയിക്കാതെ ഇരിക്കാനുള്ള ഒരു തന്ത്രം ആയിരിക്കും ഇത്.

അമിത സ്‌നേഹം കാണിക്കല്‍

ചില പുരുഷന്മാര്‍ കുറ്റ ബോധം കൂടിയിട്ട് ഭാര്യയെ അമിതമായി സ്‌നേഹിക്കുന്നതും കാണാം. അവര്‍ ചിലപ്പോള്‍ പതിവിനു വിപരീതമായി പൂക്കള്‍, ആഭരണങ്ങള്‍ തുടങ്ങിയ സമ്മാനങ്ങള്‍ വാങ്ങിക്കൊണ്ടു വരും. പിന്നെ പതിവില്ലാതെ ജോലികള്‍ എല്ലാം ചെയ്ത് കൊടുക്കാനും തുടങ്ങും. സാധാരണയായി കുനിഞ്ഞ് ഒരു കുപ്പ പോലും എടുക്കാത്ത ഇവരുടെ പതിവില്ലാത്ത അമിത സ്‌നേഹം സസ്‌പെക്റ്റ് ചെയ്യുക തന്നെ വേണം.

സ്വഭാവ മാറ്റങ്ങള്‍

പെട്ടെന്ന് തന്നെ സ്വഭാവങ്ങളില്‍ ചെയിഞ്ചസ് ഉണ്ടോ എന്ന് നോക്കണം. ഉദാഹരണമായി പതിവില്ലാത്ത സമയങ്ങളില്‍ പുറത്തു പോവുക, പതിവില്ലാതെ കൂട്ടുകാരോട് കൂടെ ആയിരുന്നു എന്ന് പറയുക തുടങ്ങിയ കാര്യങ്ങള്‍ ശ്രദ്ധിക്കുക. പിന്നെ ഫോണിന്റെ കാര്യത്തില്‍ അസാധാരണമായി വളരെ പ്രോട്ടെക്ടിവ് ആവുക, ബാത്ത് റൂമില്‍ പോവുന്ന സമയം ഉള്‍പ്പടെ എപ്പോഴും ഫോണ്‍ കയ്യില്‍ കൊണ്ട് നടക്കുക തുടങ്ങിയവ സംശയം ഉണ്ടാക്കുന്ന കാര്യങ്ങള്‍ തന്നെയാണ്. ഫോണ്‍ വരുമ്പോള്‍ വേറെ മുറിയില്‍ പോയി ഇരുന്ന് സംസാരിക്കുന്നെങ്കില്‍ അത് തീര്‍ച്ചയായും ആരിലും സസ്പീഷ്യന്‍ ഉണ്ടാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button