മംഗലാപുരം•തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സ്ഥാനമോഹികള്‍ ഒരു പാര്‍ട്ടിയില്‍ നിന്ന് മറ്റൊരു പാര്‍ട്ടിയിലേക്ക് ചാടുന്നത് ഒരു സാധാരണ സംഭവമാണ്. അതേസമയം, രാവിലെ പാര്‍ട്ടിയില്‍ നിന്ന് രാജിവച്ച് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്ന നേതാവ് വൈകുന്നേരം പഴയ പാര്‍ട്ടിയില്‍ തിരികെ വന്നാലോ? അത്തരമൊരു സംഭവത്തിന് സാക്ഷ്യം വഹിച്ച് അന്തംവിട്ടിരിക്കുകയാണ് നേതാവിനൊപ്പം പോയ അണികള്‍.
ബന്ത്വല്‍ നിയോജക മണ്ഡലത്തിലെ പനെമംഗളൂരു ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സുന്ദര ദേവിനഗരയാണ് ശനിയാഴ്ച രാവിലെ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നത്. മണ്ഡലത്തില്‍ സംസ്ഥാന മന്ത്രി ബി.രാമനാഥ് റായിക്കെതിരെ മത്സരിക്കുന്ന ബി.ജെ.പി നേതാവ് യു.ഉമേഷ് നായക് ബി.ജെ.പി പതാക കൈമാറിയാണ് സുന്ദരയെ ബി.ജെ.പിയിലേക്ക് സ്വീകരിച്ചത്.
ബി.ജെ.പിയില്‍ ചേര്‍ന്ന് മണിക്കൂറുകള്‍ക്കകം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സുന്ദര കോണ്‍ഗ്രസ് സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു. വൈകുന്നേരം മണിയില്‍ നടന്ന കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തുകൊണ്ടാണ് സുന്ദര പാര്‍ട്ടിയിലേക്ക് തിരികെ മടങ്ങിയത്. മണി ഏരിയ കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ വച്ച് പ്രകാശ് ഷെട്ടി തുമ്പേ അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ സുന്ദരയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.
Post Your Comments