കാസര്‍കോട്: കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രവര്‍ത്തകസമിതി അംഗം എ കെ ആന്റണി. പാരമ്പര്യം പറഞ്ഞ് രാജ്യത്ത് ഒറ്റയ്ക്കു നില്‍ക്കാനുള്ള ശക്തി ഇപ്പോള്‍ കോണ്‍ഗ്രസിനില്ലെന്നും മോദി സര്‍ക്കാരിന്റെ അന്ത്യം കുറിക്കാന്‍ ദേശീയതലത്തില്‍ എല്ലാ പാര്‍ട്ടികളുടെയും കൂട്ടായ്മ ഉണ്ടാകണമെന്നും ഇതിന് കോണ്‍ഗ്രസ് മുന്‍കൈയെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടികളെ യോജിപ്പിക്കുന്നതില്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് വിട്ടുവീഴ്ചയുണ്ടാകില്ല. കേരളത്തിലേതുപോലുള്ള കൂട്ടുകെട്ടാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നത്. രാജ്യത്ത് കാറ്റ് മാറിവീശുകയാണ്. ആരു വിചാരിച്ചാലും മോദി സര്‍ക്കാരിനെ രക്ഷിക്കാനാവില്ല. കട്ടുമുടിച്ചും സമുദായ സംഘര്‍ഷം വളര്‍ത്തിയുമാണ് മോദിയുടെ ഭരണം.
ഇന്ദിരാഗാന്ധി ദേശസാല്‍ക്കരിച്ച ബാങ്കുകളെ കോര്‍പറേറ്റുകള്‍ക്ക് കട്ടുമുടിക്കാന്‍ വിട്ടുകൊടുത്തു. എസ്സി, എസ്ടി അതിക്രമം തടയല്‍ നിയമത്തില്‍ സുപ്രീംകോടതി വെള്ളംചേര്‍ത്തു. ഇതിനെതിരെ അപ്പീല്‍ കൊടുക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്നും ആന്റണി ആവശ്യപ്പെട്ടു.
Post Your Comments