ന്യൂഡല്‍ഹി: അമിതവേഗതയുടെ കാര്യത്തിലും കൃത്യസമയത്ത് എത്താതിരിക്കുന്നതിലും മലയാളികൾ മുന്നിലെന്ന് ദേശീയ സര്‍വേ ഫലം. രാജ്യത്തെ 20 സംസ്ഥാനങ്ങളിലാണ് പഠനം നടത്തിയത്. 60 ശതമാനം മലയാളികള്‍ തങ്ങള്‍ അമിത വേഗത്തില്‍ വാഹനം ഓടിക്കുന്നവരാണെന്ന് സമ്മതിച്ചു. 51 ശതമാനം പേരുമായി ഡല്‍ഹിയാണ് രണ്ടാം സ്ഥാനത്ത്. 28 ശതമാനം പേരാണ് പഞ്ചാബില്‍ അമിത വേഗതയില്‍ പായുന്നത്. രാജ്യത്ത് വാഹനമോടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരുടെ എണ്ണവും ഒട്ടും കുറവല്ല.
also read:അമിതവേഗതയിൽ എത്തിയ കാർ ഇടിച്ച് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം
സർവേയിലെ മറ്റൊരു ശ്രദ്ധേയമായ വസ്തുത 64 ശതമാനം ഭാര്യമാര്‍ ഭര്‍ത്താവിന്റെ ഡ്രൈവിങില്‍ വിശ്വാസം പ്രകടപ്പിച്ചുവെന്നതാണ്. 37 ശതമാനം ഭര്ത്താക്കന്മാര് മാത്രമാണ് ഭാര്യയുടെ ഡ്രൈവിങില്‍ അവിശ്വസിക്കുന്നത്. നിസാന്‍ കണക്ട് ഫാമിലീസ് ഇന്ത്യയാണ് സർവേ നടത്തിയത്.
Post Your Comments