മുംബൈ: കുട്ടിക്രിക്കറ്റിനെ ഇത്രയേറെ ജനപ്രിയമാക്കിയതും ആവേശത്തിലാക്കിയതും ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ആണെന്ന് പറയാം. 11-ാം സീസണിന് ഇന്ന് തിരി തെളിയുമ്പോള്‍ ആവേശ കൊടുമുടിയിലാണ് ഓരോ ക്രിക്കറ്റ് ആരാധകരും. മുംബൈയില്‍ വൈകിട്ട് ആറേകാലിന് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ക്ക് ശേഷം രാത്രി എട്ടിനാണ് ആദ്യ മത്സരം.
ആവേശ പൂരത്തിന് കൊടിയേറുമ്പോള്‍ ആദ്യ മത്സരം ചെന്നൈ സൂപ്പര്‍ കിംഗ്‌സും മുംബൈ ഇന്ത്യന്‍സുമാണ്. കോഴ വിവാദത്തില്‍ പെട്ട് രണ്ട് വര്‍ഷത്തെ വിലക്കിന് ശേഷം ചെന്നൈ സൂപ്പര്‍ കിംഗ്‌സും രാജസ്ഥാന്‍ റോയല്‍സും തിരികെ എത്തുന്നു എന്നതും ഈ സീസണിന്റെ പ്രത്യേകതയാണ്. മാത്രമല്ല അംപയര്‍മാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന ഡിആര്‍എസ് സംവിധാനവും ഇക്കുറിയുണ്ടാകും.
also read: സ്റ്റാര്‍ നെറ്റ്വര്‍ക്കില്‍ മാത്രമല്ല സാധരണക്കാര്‍ക്കായി ദൂരദര്‍ശനിലും ഐപിഎല്‍ സംപ്രേക്ഷണം
മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിലാണ് ആദ്യപോരാട്ടം. ഹോംഎവേ രീതിയിലെ ലീഗ് ഘട്ടത്തിന് ശേഷം പ്ലേഓഫ് മല്‍സരങ്ങളും ഫൈനലും. മറ്റൊരു ലീഗിലും കാണാത്ത നീണ്ട താരനിരയാണ് ഐപിഎല്ലില്‍ ഉള്ളത്. 169 കളിക്കാരാണ് ആകെയുള്ളത്. ഇതില്‍ 56 പേര്‍ വിദേശികള്‍.
ഇക്കുറി താരലേലത്തില്‍ ഏറ്റവും അധികം വിലയുള്ള താരമാി മാറിയ വിദേശ താരം ഇംഗ്ലണ്ടിന്റെ ബെന്‍ സ്റ്റോക്‌സാണ്. പന്ത്രണ്ടര കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സാണ് താരത്തെ സ്വന്തമാക്കിയത്. താരമൂല്യം ഏറ്റവും അധികം കോഹ്ലിക്കാണ് 17 കോടിക്കാണ് ഇന്ത്യന്‍ നായകനെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നിലനിര്‍ത്തിയത്. മുംബൈ ഇന്ത്യന്‍സിന്റെ പേരിലാണ് കൂടുതല്‍ ഐപിഎല്‍ കിരീടങ്ങള്‍. മൂന്ന് പ്രാവശ്യമാണ് ഇവര്‍ കിരീടം ഉര്‍ത്തിയത്. പഞ്ചാബ്, ഡല്‍ഹി, ബെംഗളൂരു എന്നീ ടീമുകളാവട്ടെ കന്നിക്കിരീടം ലക്ഷ്യമിട്ടാണ് 11-ാം സീസണില്‍ ഇറങ്ങുന്നത്.
ഐപിഎല്‍ പതിനൊന്നാം സീസണിന്റെ ഉദ്ഘാടന ചടങ്ങുകള്‍ വൈകിട്ട് ആറേകാലിന് ആരംഭിക്കും. വാങ്കഡെ സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങുകള്‍ ആഘോഷമാക്കാന്‍ ബോളിവുഡ് താരങ്ങളായ ഋത്വിക് റോഷനും വരുണ്‍ ധവാനും ചേര്‍ന്നൊരുക്കുന്ന നൃത്തവിരുന്നുണ്ടാകും. ഒപ്പം തമന്നയും ജാക്വുലിന്‍ ഫെര്‍ണാണ്ടസും ഉണ്ടാകും. മുഴുവന്‍ ക്യാപ്റ്റന്‍മാരും വേദിയിലെത്തുന്ന പതിവ് രീതിക്ക് ഭിന്നമായി മുംബൈ ഇന്ത്യന്‍സിന്റേയും ചെന്നൈ സൂപ്പര്‍ കിങ്‌സിന്റേയും ക്യാപ്റ്റന്‍മാര്‍ മാത്രമേ ഉദ്ഘാടന വേദിയിലെത്തു.
Post Your Comments