മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 11-ാം സീസണ് ഏഴിന് തിരിതെളിയും. കുട്ടി ക്രിക്കറ്റിന്റെ സംപ്രേക്ഷണ അവകാശം സ്വന്തമാക്കിയത് സ്റ്റാര്‍ നെറ്റ്വര്‍ക്കാണ്. നാല് വര്‍ഷത്തേക്കാണ് സ്റ്റാര്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. 16,347.5 കോടി രൂപയ്ക്കാണ് സ്റ്റാര്‍ ഇന്ത്യ ഐപിഎല്‍ 2018 മുതല്‍ 2022 വരെയുള്ള സംപ്രേക്ഷണാവകാശം സ്വന്തമാക്കിയത്. എന്നാല്‍ ഇക്കുറി ദൂരജര്ശനിലും മത്സരം കാണാനാകും.
also read: സഞ്ജുവിനും ബേസിലിനും ശേഷം ഐപിഎല്‍ പൂരത്തിനെത്തുന്ന മലയാളി താരങ്ങള്‍….
എന്നാല്‍ എല്ലാ മത്സരവും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തേക്കില്ല. സെമി ഫൈനല്‍, ക്വാര്‍ട്ടര്‍ ഫൈനല്‍, ഫൈനല്‍ എന്നീ മത്സരങ്ങളാണ് ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുക. സ്റ്റാര്‍ നെറ്റ്വര്‍ക്കുമായി ലാഭത്തിന്റെ 50 ശതമാനം ഷെയര്‍ ചെയ്യാമെന്ന നിബന്ധനയിലാണ്് ദൂരദര്‍ശനില്‍ മത്സരം സംപ്രേക്ഷണം ചെയ്യുന്നത്.
Post Your Comments