റിയാദ്: പ്രവാസികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയുമായി സൗദി കിരീടവകാശി മുഹമ്മദ് ബിന്‍ സല്മാന് രാജകുമാരന്. രാജ്യത്ത് വന്‍ തോതില്‍ വിദേശികള്‍ക്ക് ഇനി തൊഴിലവസരം ലഭിക്കുമെന്ന് മുഹമ്മദ് ബിന്‍ സല്മാന് പറഞ്ഞു.
സൗദി വികസനത്തിന്റെ പാതയിലാണ് സഞ്ചരിക്കുന്നത്. ഇനി രാജ്യത്ത് നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടും. അതു കൊണ്ട് സൗദിയില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും തൊഴില്‍ ലഭിക്കാനുള്ള സാധ്യത വര്‍ധിക്കും. മൂന്നു വര്‍ഷം കൊണ്ട് സൗദിയില്‍ 30 വര്‍ഷംകൊണ്ട് ഉണ്ടായ മാറ്റങ്ങളെക്കാള്‍ കൂടുതല്‍ മാറ്റം വന്നു. നിലവില്‍ സൗദിയില്‍ പത്ത് ദശലക്ഷം പ്രവാസികള്‍ ജോലി ചെയുന്നു. ഇനിയുള്ള കാലം ഈ സംഖ്യ കുറയാന്‍ പോകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments