Latest NewsKeralaNews

ഗുണ്ടാസംഘം വീട്ടില്‍കയറി ആക്രമിച്ചു; മനംനൊന്ത ഗൃഹനാഥന്‍ ചെയ്തത് ഇങ്ങനെ

വരാപ്പുഴ: 15 അംഗ ഗുണ്ടാസംഘം വീട്ടില്‍കയറി ആക്രമിച്ചതില്‍ മനംനൊന്ത് മര്‍ദ്ദനമേറ്റ ഗൃഹനാഥന്‍ തൂങ്ങിമരിച്ചു. ഇന്നലെ ഉച്ചയ്ക്ക് പതിനഞ്ചംഗ സംഘം വടിവാള്‍, കമ്പിപ്പാര എന്നിവയുമായെത്തി ആക്രമിക്കുകയായിരുന്നു. വാസുദേവനെ ക്രൂരമായി മര്‍ദിച്ചശേഷം സംഘം മടങ്ങി. ദേവസ്വംപാടത്തെ കുളമ്പുകണ്ടം വീട്ടില്‍ വാസുദേവന്‍ (55) ആണ് തൂങ്ങി മരിച്ചത്. വീടിന്റെ ജനലിനു സമീപം വാസുദേവനെ തൂങ്ങിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.

ജനലിനു സമീപം തൂങ്ങിയ നിലയില്‍ കണ്ടെത്തിയ ഇയാളെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാസുദേവനെ ഗുണ്ടകള്‍ ആക്രമിച്ചതറിഞ്ഞ് വിവരമറിഞ്ഞെത്തിയ മകന്‍ മര്‍ദിച്ച ചിലരുമായി ബഹളം ഉണ്ടാക്കി. ഇതേത്തുടര്‍ന്ന് തിരിച്ചുപോയ സംഘം വീണ്ടും വന്ന് ആക്രമിക്കുകയായിരുന്നു. വാസുദേവന്റെ മകന്‍ വിനീഷി(18)നു കൈയ്ക്കു വെട്ടേറ്റു. വാസുദേവന്റെ മകളുടെ ആറുമാസമായ കുട്ടിയെ വലിച്ചെറിയാനും ഗുണ്ടകള്‍ ശ്രമിച്ചു. എന്നാല്‍ നാട്ടുകാര്‍ ഇടപെട്ടതോടെ അവര്‍ പിന്‍മാറുകയായിരുന്നു.

അക്രമിസംഘത്തിലെ രണ്ടുപേരെ പോലീസ് പിടികൂടി. സംഭവമറിഞ്ഞ് ആലുവ ഡിവൈ.എസ്.പിയുടെ നേതൃത്വത്തില്‍ സ്ഥലം പരിശോധിച്ചു. വാസുദേവന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഇന്നു സംസ്‌കരിക്കും. ഭാര്യ: സീത. മക്കള്‍: ബിജേഷ്, വിനീഷ്, വിനിത. സമീപത്തെ ക്ഷേത്രത്തില്‍ കഴിഞ്ഞവര്‍ഷത്തെ ഉത്സവത്തിന് ഉണ്ടായ സംഘര്‍ഷത്തിന്റെ പകയാണ് സംഭവങ്ങള്‍ക്കു പിന്നിലെന്നാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button