ന്യൂഡല്‍ഹി: റണ്‍വേയില്‍ നിന്നും പറന്നുയരാന്‍ തുടങ്ങിയ ഇന്‍ഡിഗോ വിമാനത്തെ തിരികെ വിളിപ്പിച്ചു. വിമാനത്തില്‍ സ്വര്‍ണം കടത്തുന്നു എന്ന സൂചന ലഭിച്ചതിനെ തുടര്‍ന്നാണ് വിമാനം തിരികെ വിളിപ്പിച്ചത്. എന്നാല്‍ പിന്നീടുള്ള പരിശോധനയില്‍ 16 കോടി രൂപയുടെ സ്വര്‍ണം അനധികൃതമായി കടത്താന്‍ ശ്രമിച്ച ജൂവലറി ഉടമയായ അച്ഛനെയും മകനെയും എയര്‍പോര്‍ട്ടില്‍ വെച്ചു തന്നെ പിടിക്കുകയായിരുന്നു. മകന്റെ പേരില്‍ ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ച സഞ്ജയ് കുമാര്‍ അഗര്‍വാള്‍ എന്ന ജുവലറി ഉടമയാണ് പിടിയിലായത്.
ഇന്‍ഡിഗോ വിമാനത്തില്‍ ഹൈദരാബാദില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പറന്നുയരാന്‍ തുടങ്ങിയ ജൂവലറി ഉടമയാണ് 16 കോടിയുടെ സ്വര്‍ണവുമായി ഇന്റലിജന്‍സിന്റെ പിടിയിലായത്. അതേസമയം ഇയാളുടെ മകന്‍ കൊല്‍ക്കത്തയില്‍ നിന്നും ദുബായിലേക്ക് പോവാനും എമിറേറ്റ്സില്‍ ടിക്കറ്റ് ബുക്ക് ചെയ്യുകയും ചെക്ക് ഇന്‍ ചെയ്യുകയും ചെയ്തിരുന്നു. ദുബായിലേക്ക് ഈ സ്വര്‍ണം കടത്താനായിരുന്നു ശ്രമം എന്നാണ് ഇന്റലിജന്‍സിന്റെ നിഗമനം. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
Post Your Comments