ദുബായ്: പ്രമുഖ സ്ഥാപനങ്ങളുടെ പേരില്‍ ചിലർ തട്ടിപ്പ് നടത്തുന്നതായി ദുബായ് പൊലീസിന്റെയും യു.എ.ഇയിലെ വിവിധ ബാങ്കുകളുടെയും മുന്നറിയിപ്പ്. ഉപഭോക്താക്കളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ബാങ്ക് അക്കൗണ്ടുകളിലെ പണം രാജ്യത്തിന് പുറത്തേക്ക് മാറ്റുന്ന തട്ടിപ്പുകള്‍ യു.എ.ഇയില്‍ വ്യാപകമാവുന്ന പശ്ചാത്തലത്തിലാണ് ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ രംഗത്തെത്തിയത്.
Read Also: വനിതകൾക്ക് സൈനിക സേവനത്തിന് അനുമതി നൽകി ഈ ഗൾഫ് രാജ്യം
ഇലക്‌ട്രോണിക് രീതിയിലുള്ള നിരവധി തട്ടിപ്പുകളെ കുറിച്ച് വിവരം ലഭിച്ചതിന്റെ പശ്ചാത്തലത്തിൽ ജനങ്ങളെ ബോധവത്കരിക്കാന്‍ ലക്ഷ്യമിട്ട് പൊലീസിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ വഴി പ്രചരണം ആരംഭിച്ചതായി ബായ് പൊലീസ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം അസിസ്റ്റന്റ് കമാന്റര്‍ മേജര്‍ ജനറല്‍ ഖലീല്‍ ഇബ്രാഹീം അല്‍ മന്‍സൂരി വ്യക്തമാക്കി.
Post Your Comments