മാവേലിക്കര: സ്‌റ്റേഷനുള്ളില്‍ ജയില്‍ ജീവനക്കാരനെ തടവുകാരന്‍ മര്‍ദിച്ചു. മാവേലിക്കര സബ് ജയിലിലെ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍ വി.വിനീഷിനാണ് മര്‍ദനമേറ്റത്. ജയില്‍ മുറിക്ക് പുറത്തിരിക്കണമെന്ന പ്രതികളുടെ ആവശ്യം നിരസിച്ചതാണ് മര്‍ദനത്തിന് കാരണമായത്. ഇന്നലെ രാവിലെ ഒന്‍പതു മണിയോടെയായിരുന്നു സംഭവം. മര്‍ദനത്തില്‍ കഴുത്തിന് പരുക്ക് പറ്റിയ വിനീഷ് ആശുപത്രിയില്‍ ചികിത്സയിലാണ്.
തടവുകാര്‍ക്ക് ആഹാരം നല്‍കി കൊടുത്ത് ബ്ലോക്കിലേക്ക് കയറ്റുമ്‌ബോള്‍ കായംകുളം ചേരാവള്ളി സ്വദേശിയായ ചേരാവള്ളി കാരൂര്‍ തെക്കതില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഉണ്ണിക്കൃഷ്ണന്‍(43) ജയില്‍ മുറിയ്ക്ക് പുറത്തിരിക്കണമെന്ന് വിനീഷിനോട് ആവശ്യപ്പെട്ടു. ആവശ്യം വിനീഷ് നിരസിച്ചതോടെ മര്‍ദിക്കുകയായിരുന്നു. ഉണ്ണിക്കൃഷ്ണന്‍ നേരത്തെയും നിരവധി പ്രാവശ്യം ജയിലില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയിട്ടുണ്ടെന്ന് ജീവനക്കാര്‍ പറഞ്ഞു.
ഭാര്യയുടെ ആദ്യ ഭര്‍ത്താവിലുണ്ടായ മകളെ പീഡിപ്പിച്ച കേസിലും അനാശാസ്യത്തിനും മാവേലിക്കര ജയിലില്‍ സഹതടവുകാരനെ ആക്രമിച്ച കേസിലും അമ്പലപ്പുഴയില്‍ പോലീസുകാരനെ ആക്രമിച്ച കേസിലും കായംകുളത്ത് അടിപിടി കേസിലും ഉള്‍പ്പെടെ നിരവധി കേസുകളില്‍ ഇയാള്‍ പ്രതിയാണ്. തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞുവന്നിരുന്ന ഇയാളെ മാവേലിക്കര കോടതിയില്‍ നടക്കുന്ന വിചാരണയുടെ ഭാഗമായാണ് സബ്ജയിലില്‍ എത്തിച്ചത്. ഇയാളുടെ ഭാര്യ ഓമന(39) മാവേലിക്കരയിലെ വനിതാ ജയിലിലാണ്. രണ്ടാഴ്ച മുമ്പ് സഹതടവുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് ഇവരുടെ പേരില്‍ കേസുണ്ട്.
Post Your Comments