നെടുമങ്ങാട്: അരുവിക്കരയിൽ കുട്ടിയെ മർദ്ദിച്ച രണ്ടാനച്ഛൻ പൊലീസ് പിടിയിൽ. നെട്ടയം സ്വദേശി വിഷ്ണു(28)വിനെയാണ് അരുവിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. അരുവിക്കര കച്ചാണി സ്വദേശിനിയായ ഒമ്പത് വയസ്സുകാരിക്കാണ് മർദ്ദനമേറ്റത്.
ഈ മാസം എട്ടിനാണ് കേസിനാസ്പദമായ സംഭവം. രാവിലെ മദ്യപിച്ചെത്തിയ വിഷ്ണു കുട്ടിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. തുടർന്ന്, അടിയേറ്റ് അവശനിലയിലായ കുട്ടിയെ അമ്മൂമ്മ പേരൂർക്കട ആശുപത്രിയിലെത്തിച്ചു.
Read Also : സ്യൂട്ടിട്ട് ബോട്ട് തുഴഞ്ഞ് ബോറിസ് ജോൺസൺ : സോഷ്യൽ മീഡിയയിൽ ട്രോളുകളുടെ പെരുമഴ
ഇവരുടെ പിന്നാലെ, ആശുപത്രിയിലെത്തിയ വിഷ്ണു അമ്മൂമ്മയെയും മർദ്ദിച്ചു. തുടർന്ന്, പേരൂർക്കട പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments