വിദ്യാര്‍ത്ഥികള്‍ എന്തെങ്കിലും തെറ്റുകള്‍ ചെയ്താല്‍ അദ്ധ്യാപകര്‍ കുട്ടികളെ ഗുണദോഷിക്കുകയും ചെറുതായെങ്കിലും ശിക്ഷിക്കാറും ഉണ്ട്. അത്തരത്തിലുള്ള ഒന്നാണ് ചൈനയിലും ഉണ്ടായത്. എന്നാല്‍ അങ്ങനെ ചെയ്ത അദ്ധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ച് അടിക്കുകയും പിന്നീട് ഇത് കയ്യാങ്കളയിലെത്തുകയും ചെയ്തു.
അധ്യാപികയെ തിരിച്ചു തല്ലിയ വിദ്യാര്‍ഥിനിയുടെ വീഡിയോ ഇതിനോടകം വൈറലായി.
ക്ലാസില്‍ മോശമായി പെരുമാറിയ വിദ്യാര്‍ഥിനിയോട് അധ്യാപിക ദേഷ്യപ്പെടുന്ന രംഗമാണ് വീഡിയോയുടെ തുടക്കം. തുടര്‍ച്ചയായി അധ്യാപികയോട് തര്‍ക്കിച്ച കുട്ടി ഒടുവില്‍ ധൈര്യമുണ്ടെങ്കില്‍ എന്നെ തല്ലൂ എന്നാവശ്യപ്പെട്ട് അധ്യാപികയെ പ്രകോപിപ്പിക്കുകയായിരുന്നു. പെരുമാറ്റം അതിരുവിട്ടപ്പോള്‍ അധ്യാപിക വിദ്യാര്‍ഥിനിയുടെ മുഖത്തടിച്ചു. അടി കിട്ടിയ വിദ്യാര്‍ഥിനി ഏവരെയും അമ്പരപ്പിച്ചുകൊണ്ട് അധ്യാപികയെ തിരിച്ചടിച്ചു. പിന്നീട് അത് അധ്യാപികയും വിദ്യാര്‍ഥിനിയും തമ്മിലുള്ള മല്‍പ്പിടുത്തമായി മാറി. തുടര്‍ന്ന് ക്ലാസിലെ മറ്റ് കുട്ടികളെത്തി ഇരുവരെയും പിടിച്ചുമാറ്റുകയായിരുന്നു.
സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറിയ വീഡിയോ ചൈനയില്‍ എവിടെ ഷൂട്ട് ചെയ്തതാണെന്ന് വ്യക്തമല്ല. ചൈനീസ് സോഷ്യല്‍മീഡിയ വെബ്സൈറ്റായ വെയ്ബോ വഴി പുറത്തെത്തിയ വീഡിയോ ഇതുവരെ 20 ലക്ഷം പേര്‍ കണ്ടുകഴിഞ്ഞു.
Post Your Comments