
ഹൈദരാബാദ്: തെലങ്കാനയില്‍ ട്രാക്‌ടര്‍ കനാലിലേക്ക് മറിഞ്ഞ് ഒൻപത് സ്ത്രീകൾ മരിച്ചു. നളഗൊണ്ട ജില്ലയില്‍ ഇന്ന് രാവിലെയായിരുന്നു അപകടം. 35ഓളം ആളുകൾ ട്രാക്‌ടറിൽ ഉണ്ടായിരുന്നു. പദ്‌മാതി തണ്ടയില്‍ നിന്ന് പുളിച്ചേര്‍ലയിലേക്ക് പോവുകയായിരുന്ന കര്‍ഷക തൊഴിലാളികളാണ് അപകടത്തില്‍ പെട്ടത്.
also read:ഷാർജയിൽ ലൈസന്‍സില്ലാതെ സ്വദേശി ബാലന്‍ ഓടിച്ച കാറിടിച്ച് ഇന്ത്യക്കാരന് ദാരുണാന്ത്യം
അപകടത്തില്‍ പരിക്കേറ്റ 15ഓളം പേര്‍ ആശുപത്രിയിലാണ്. നിയന്ത്രം വിട്ട ട്രാക്‌ടര്‍ കനാലിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മൊബൈലില്‍ സംസാരിച്ചു കൊണ്ടായിരുന്നു വണ്ടി ഓടിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ നിന്നും വ്യക്തമായതെന്ന് പൊലീസ് അറിയിച്ചു. അലിമിനേതി മാധവ റെഡ്ഢി പദ്ധതി കനാലിലേക്കാണ് ട്രാക്‌ടര്‍ പതിച്ചത്.
Post Your Comments