കൊല്ലം: കൊല്ലം ട്രിനിറ്റി ലൈസിയം സ്കൂളിലെ വിദ്യാർത്ഥിനി ഗൗരി നേഹ ആത്മഹത്യ ചെയ്‌ത കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്കൂളിലെ അധ്യാപികമാരായ സിന്ധു, ക്രസന്‍സ് എന്നിവര്‍ പ്രതികളായ കേസിന്റെ 120 പേജുള്ള കുറ്റപത്രം കൊല്ലം വെസ്റ്റ് സിഐ ബിനുവാണ് കൊല്ലം ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചത്. കഴിഞ്ഞ ഒക്ടോബര്‍ 20നാണ് 10-ാം ക്ലാസ് വിദ്യാര്‍ത്ഥിനി ഗൗരി നേഹ സ്കൂള്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടി ജീവനൊടുക്കിയത്.
also read:ഗൗരി നേഹയുടെ മരണം; ഒടുവില്‍ പ്രിന്‍സിപ്പല്‍ രാജി വെച്ചു
52 സാക്ഷിവിവരങ്ങളും ഗൗരി നേഹ ജീവനൊടുക്കിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പടെ 28 രേഖകളും തെളിവിന്റെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്കൂളിലെ 12 ഓളം കുട്ടികളുടേതടക്കം71 പേരുടെ സാക്ഷിമൊഴികളും കുറ്റപത്രത്തിലുണ്ട്.
Post Your Comments