Latest NewsNewsIndia

ഐപിഎൽ വിരുദ്ധ സമരം ശക്തമാകുന്നു

ചെന്നൈയിലെ ഐ.പി.എൽ മത്സരങ്ങള്‍ പ്രതിസന്ധിയില്‍. തമിഴ്‌നാട്ടിലെ ഐപിഎല്‍ മത്സരങ്ങള്‍ കാവേരി പ്രശ്‌നത്തില്‍ പ്രതിഷേധമറിയിക്കുന്നതിനുള്ള മാര്‍ഗമായി തടയാനാണ് സമരക്കാരുടെ തീരുമാനം. കാവേരി ബോര്‍ഡ് രൂപീകരിക്കുന്നതുവരെ ചെന്നൈയില്‍ ഐപിഎല്‍ മല്‍സരങ്ങള്‍ നടത്താന്‍ അനുവദിക്കില്ലെന്നാണ് സമരക്കാര്‍ പറയുന്നത്. തമിഴ് സിനിമ ലോകത്ത് നിന്നുവരെ ഇതിന് പിന്തുണ ലഭിക്കുന്നുണ്ട്.

read also: കാവേരി പ്രശ്‌നത്തില്‍ വിട്ടുവീഴ്ചക്കൊരുങ്ങി കര്‍ണ്ണാടക

ഏപ്രില്‍ 10ന് ചെന്നൈയില്‍ നടക്കുന്ന മല്‍സരം ബഹിഷ്‌കരിക്കുകയും പ്രതിഷേധം രാജ്യാന്തര ശ്രദ്ധയില്‍ കൊണ്ടുവരണമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ സജീവമായിരിക്കുകയാണ്. ഐപിഎല്‍ മല്‍സരം റദ്ദാക്കണമെന്നും എതിര്‍പ്പ് അവഗണിച്ചു നടത്തിയാല്‍ വന്‍ പ്രതിഷേധമുയര്‍ത്തുമെന്നും ചില തീവ്ര തമിഴ് സംഘടനകള്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. ഇതിനെ പിന്തുണച്ചു സംവിധായകന്‍ ഭാരതി രാജയും രംഗത്തെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button