വാഷിങ്ടണ്‍: ഫെയ്‌സ്ബുക് വഴി ലോകമാകെ വ്യക്തിവിവരങ്ങള്‍ നഷ്ടപ്പെട്ട 8.70 കോടി പേരാണ്. 5.64 ലക്ഷം പേരുടെ സ്വകാര്യവിവരങ്ങള്‍ നഷ്ടമായ ഇന്ത്യ ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. ആദ്യസ്ഥാനം യു.എസിനുമാണ്. 7.06 കോടി പേരുടെ വിവരങ്ങളാണ് യുഎസില്‍ നിന്നും ചോര്‍ത്തപ്പെട്ടത്. ചോര്‍ത്തലിന്റെ പശ്ചാത്തലത്തില്‍, അടുത്ത വര്‍ഷങ്ങളില്‍ ഇന്ത്യയില്‍ ഉള്‍പ്പെടെ ലോകമെങ്ങും നടക്കുന്ന പ്രധാന തിരഞ്ഞെടുപ്പുകളില്‍ ഫെയ്‌സ്ബുക് വിവരങ്ങള്‍ അവിഹിതമായി ഉപയോഗിക്കപ്പെടുന്നതു തടയാന്‍ നിര്‍മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഉപയോഗിക്കുമെന്നു ഫെയ്‌സ്ബുക് സ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ഉറപ്പുനല്‍കി.
ഇന്ത്യ, ബ്രസീല്‍, മെക്‌സികോ, പാക്കിസ്ഥാന്‍, ഹംഗറി തുടങ്ങിയ രാജ്യങ്ങളില്‍ പ്രത്യേക ജാഗ്രത പുലര്‍ത്തും. ഇതിന്റെ ഭാഗമായി റഷ്യയിലെ ഇന്റര്‍നെറ്റ് റിസര്‍ച് ഏജന്‍സിയുടെ (ഐആര്‍എ) ഫെയ്‌സ്ബുക് സാന്നിധ്യം റദ്ദാക്കി. 2016 യുഎസ് തിരഞ്ഞെടുപ്പില്‍ ഐആര്‍എ അവിഹിതമായി ഇടപെട്ടുവെന്നാണു കണ്ടെത്തല്‍.
ചോര്‍ത്തിയത് ഇങ്ങനെ
കേംബ്രിഡ്ജ് സര്‍വകലാശാലയിലെ ഗവേഷകനായ അലക്‌സാണ്ട് കോഗന്‍ വികസിപ്പിച്ച ‘ദിസ് ഈസ് യുവര്‍ ഡിജിറ്റല്‍ ലൈഫ്’ എന്ന തേര്‍ഡ് പാര്‍ട്ടി ആപ് ഇന്ത്യയില്‍ ഉപയോഗിച്ചത് 335 പേര്‍. ഇവരുടെയും 5,62,120 സുഹൃത്തുക്കളുടെയും ഫെയ്‌സ്ബുക് വിവരങ്ങള്‍ കോഗന്‍ ശേഖരിച്ചു
വ്യക്തികളുടെ താല്‍പര്യങ്ങള്‍, അഭിരുചികള്‍, ഇഷ്ടങ്ങള്‍, ബന്ധങ്ങള്‍ എന്നിവയടങ്ങിയ വിവരശേഖരം കേംബ്രിജ് അനലിറ്റിക്ക കമ്പനിക്കു കൈമാറി.
യുഎസ് തിരഞ്ഞെടുപ്പിലുള്‍പ്പെടെ അവിഹിതമായി ഉപയോഗിക്കപ്പെട്ടുവെന്നു സൂചന. ചോര്‍ന്നത് ഇത്രയും
യുഎസ്: 7,06,32,350 (81.6%) ഫിലിപ്പീന്‍സ്: 11,75,870 (1.4%) ഇന്തൊനീഷ്യ: 10,96,666 (1.3%) ബ്രിട്ടന്‍: 10,79,031 (1.2%) മെക്‌സിക്കോ: 7,89,880 (0.9%) കാനഡ: 6,22,161 (0.7%) ഇന്ത്യ: 5,62,455 (0.6%) ബ്രസീല്‍: 4,43,117 (0.5%) വിയറ്റ്നാം: 4,27,446 (0.5%) ഓസ്‌ട്രേലിയ: 3,11,127 (0.4%)
Post Your Comments