കോണ്‍ഗ്രസ് മുന്‍ നേതാവും സിപിഐഎം നേതാവും ബിജെപിയില്‍ ചേര്‍ന്നു. ഇരുനേതാക്കളും ഏതാനും അനുയായികള്‍ക്കൊപ്പമാണ് വ്യാഴാഴ്ച ബിജെപിയില്‍ ചേര്‍ന്നത്. പശ്ചിമബംഗാളിലെ മിഡ്നാപൂരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് (ടിഎംസി) മുന്‍ നേതാവ് കൗശല്യ സാഹൂവും സിപിഐ-എം നേതാവായിരുന്ന ദിപക് സിംഗുമാണ് ബിജെപിയില്‍ ചേര്‍ന്നത്.
കഴിഞ്ഞ വര്‍ഷം നവംബറില്‍ ടിഎംസി നേതാവ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments