Latest NewsNewsIndia

ബോംബൈ എന്ന് എഴുതിയത് ബോംബ് ആയി; പുലിവാല് പിടിച്ച് യാത്രക്കാരി

ന്യൂഡല്‍ഹി: ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്ന്‍ വിമാനത്താവളത്തിൽ പുലിവാല് പിടിച്ച് യാത്രക്കാരി. ഇന്ത്യയില്‍നിന്ന് ഓസ്‌ട്രേലിയയിലേക്ക് പോയ വെങ്കട ലക്ഷ്മി എന്ന അറുപത്തഞ്ചുകാരിയ്ക്കാണ് തന്റെ ബാഗ് മൂലം പണി കിട്ടിയത്. ബോംബ് ടു ബ്രിസ്‌ബെയ്ന്‍ എന്നായിരുന്നു ബാഗിനു പുറത്ത് എഴുതിയിരുന്നത്. ഇതോടെ ഓസ്‌ട്രേലിയന്‍ ഫെഡറല്‍ പോലീസ് സംഘം വിമാനത്താവളത്തിലെത്തി. ബോംബെ(bombay)എന്ന് ഇംഗ്ലീഷില്‍ എഴുതിയപ്പോള്‍ സ്ഥലം തികയാതെ വന്നതോടെയാണ് അവസാനത്തെ രണ്ടക്ഷരം ചുരുക്കി ബോംബ് എന്ന് എഴുതിയത്.

Read Also: പഞ്ചസാര ചാക്കു കൊണ്ടു തുന്നിയ വസ്ത്രം മാത്രം ഉപയോഗിക്കുന്ന വ്യക്തി; കാരണം ഇതാണ്

മകള്‍ക്കും കുടുംബത്തോടുമൊപ്പം തന്റെ പിറന്നാള്‍ ആഘോഷിക്കാനായിരുന്നു വെങ്കടലക്ഷ്മി ഓസ്‌ട്രേലിയയില്‍ എത്തിയത്. ബോംബെ എന്നാണ് അമ്മ എഴുതാന്‍ ആരംഭിച്ചത്. എന്നാല്‍ സ്ഥലപരിമിതി മൂലം ബോംബ് എന്ന് എഴുതി നിര്‍ത്തുകയായിരുന്നു. ഇതിനടിയില്‍ മുംബൈ എന്ന് എഴുതിയിട്ടുമുണ്ടായിരുന്നുവെന്നും വെങ്കടലക്ഷ്‌മിയുടെ മകൾ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button