Latest NewsIndiaNews

ബിറ്റ്കോയിന്‍ വാങ്ങുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ബാങ്കുകള്‍

മുംബൈ: ബിറ്റ്കോയിന്‍ വാങ്ങുന്ന കാര്യത്തില്‍ നിര്‍ണായക തീരുമാനവുമായി ബാങ്കുകള്‍. നടപ്പ് സാമ്പത്തിക വര്‍ഷത്തെ പണ-വായ്പ അവലോകന യോഗത്തിലാണ് ആര്‍ബിഐ നിര്‍ണായക തീരുമാനം സ്വീകരിച്ചത്. ബാങ്കുകള്‍, ഇ-വാലറ്റുകള്‍ എന്നിവ വഴി ഇനി ബിറ്റ്കോയിന്‍ ഉള്‍പ്പടെയുള്ള ക്രിപ്റ്റോ കറന്‍സികള്‍ വാങ്ങാനോ വില്‍ക്കാനോ കഴിയില്ല.

വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ ക്രിപ്റ്റോകറന്‍സികള്‍ വാങ്ങാന്‍ പണം കൈമാറരുതെന്ന് ആര്‍ബിഐ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ ക്രിപ്റ്റോകറന്‍സി ട്രേഡിങ് വാലറ്റുകളിലേയ്ക്ക് ഇടപാടിനായി ബാങ്കില്‍നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാന്‍ കഴിയാതായി.

ലോകത്തെ മറ്റ് കേന്ദ്ര ബാങ്കുകള്‍ അംഗീകരിച്ചിട്ടില്ലാത്ത ക്രിപ്റ്റോ കറന്‍സികള്‍ക്കുമേല്‍ നിയന്ത്രണം കര്‍ക്കശമാക്കിയില്ലെങ്കില്‍ അത് രാജ്യത്തുനിന്ന് രഹസ്യമായി പണമൊഴുക്കാനുള്ള നൂതനമാര്‍ഗമായി മാറുമെന്നതുകൊണ്ടാണ് ആര്‍ബിഐ ഈ നിലപാട് സ്വീകരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button