ഇന്ത്യന്‍ സിനിമാ ലോകത്തെ മസില്‍മാന് വീണ്ടും തിരിച്ചടി. കൃഷ്ണ മൃഗ വേട്ടക്കേസില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന് അഞ്ചുവര്‍ഷം തടവ് ശിക്ഷയാണ് കഴിഞ്ഞ ദിവസം ജോധ്പൂര്‍ വിചാരണ കോടതി ശിക്ഷ വിധിച്ചത്. 10000 രൂപ പിഴയും ചുമത്തി. 1998 ലാണ് കേസിനാസ്പദമായ സംഭവം ഉണ്ടാകുന്നത്. സല്‍മാന്‍ ഖാനും മറ്റ് അഞ്ചുപേരും 1998 ഒക്ടോബര്‍ ഒന്നിനു രാത്രിയാത്രയ്ക്കിടെ രണ്ടു മാനുകളെ വെടിവച്ചുകൊന്നു എന്നാണ് കേസ്. ഇരുപതു വര്‍ഷത്തിനു ശേഷം സഹ കൂട്ടാളികളെ കുറ്റ വിമുക്തരാക്കുകയും സല്‍മാനു ശിക്ഷ വിധിക്കുകയും ചെയ്തു. ഈ കേസില്‍ ജയിലിലായ താരം ജാമ്യാപേക്ഷ രാജസ്ഥാന്‍ ഹൈക്കോടതിയില്‍ നല്‍കിയിരിക്കുകയാണ്. വേട്ടയുമായി ബന്ധപ്പെട്ട മൂന്ന് കേസുകളിലും കുറ്റവിമുക്തനായെന്നും അതിനാല്‍ ഈ കേസില്‍ ജാമ്യം അനുവദിക്കണമെന്നുമാണ് പ്രധാനവാദം. എന്നാല്‍ ഇപ്പോള്‍ ഉയരുന്നു വരുന്ന ഒരു കാര്യമാണ് സല്‍മാന്‍ ഖാന് ശിക്ഷയിളവ് നല്‍കണമെന്ന അഭ്യര്‍ത്ഥന.
ഷൂട്ടിംഗ് സ്ഥലത്ത് കൃഷ്ണമൃഗത്തെ വേട്ടയാടി കൊന്ന കേസില്‍ അഞ്ച് വര്‍ഷത്തെ തടവിന് ശീക്ഷിക്കപ്പെട്ട സല്‍മാന്‍ ഖാന് ശിക്ഷയിളവ് നല്‍കണമെന്ന അഭ്യര്‍ത്ഥനയുമായി രാജ്യസഭ എം.പി ജയ ബച്ചനാണ് ആദ്യം രംഗത്ത് എത്തിയത്. സാമൂഹ്യപ്രവര്‍ത്തനരംഗത്തും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സല്‍മാന്‍ സജീവ സാന്നിദ്ധ്യമാണെന്നും ധാരാളം മാനുഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്തയാളാണെന്നാണ് ജയബച്ചന്‍ അഭിപ്രായപ്പെട്ടു. ‘എനിക്ക് സങ്കടമുണ്ട്. അയാള്‍ക്ക് ശിക്ഷയിളവ് നല്‍കണമായിരുന്നു. ഒരുപാട് മാനുഷിക പ്രവര്‍ത്തനങ്ങള്‍ ചെയ്തയാളാണ് അദ്ദേഹം.’ ജയ ബച്ചന്‍ പറഞ്ഞു. എന്നാല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ശിക്ഷിക്കപ്പെടാതിരിക്കാന്‍ കാരണമാകുമോ? ഒരാള്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കാന്‍ ഉള്ളതാണോ ഇത്തരം പ്രവര്‍ത്തികള്‍. ബോളിവുഡിലെ മികച്ച സാമൂഹിക പ്രവര്‍ത്തകനാണ് സല്‍മാന്‍. മറ്റു താരങ്ങള്‍ ചെയ്യുന്നതിനേക്കാള്‍ കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ പേരില്‍ താരത്തിനു ശിക്ഷ ഇളവ് നല്‍കണമെന്ന അഭിപ്രായത്തെ എങ്ങനെ അംഗീകരിക്കാന്‍ സാധിക്കും!
ജയ ബച്ചന്റെ അഭിപ്രായത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അഭിപ്രായമാണ് ബോളിവുഡ് താരം ശില്പയ്ക്കുള്ളത്. ”മരങ്ങൾ മുറിച്ചാലും മറ്റ് മൃഗങ്ങളെ വേട്ടയാടിയാലും കാട് നശിപ്പിച്ചാലൂം ആരും കേസ് എടുക്കുകയോ ശിക്ഷിക്കുകയോ ചെയ്യാറില്ല. എത്ര കടുവകളാണ് വേട്ടയാടപ്പെട്ടത്. അതിലൊക്കെ എന്ത് നടപടികളാണ് കൈക്കൊണ്ടിട്ടുള്ളത്. വന്യമൃഗവേട്ട വര്‍ധിച്ചുകൊണ്ടേയിരിക്കുകയാണ്. വികസനത്തിന്റെ പേരില്‍ എത്ര വനങ്ങളാണ് നശിപ്പിക്കപ്പെട്ടത്. ഇതൊക്കെ വന്യജീവികളുടെ മരണത്തിന് കാരണമാകുന്നില്ലേ? ഇതിലൊക്കെ ആരെയാണ് ശിക്ഷിച്ചിട്ടുള്ളത്. ഒരു നല്ല മനുഷ്യനെ ശിക്ഷിക്കുന്നത് അംഗീകരിക്കാനാവില്ല.’ ശില്‍പ പറയുന്നു.
തെറ്റ് ചെയ്യുന്നവര്‍ക്ക് ശിക്ഷ ലഭിക്കേണ്ടതാണ്. അതിനു ജീവകാരുണ്യ പ്രവര്‍ത്തങ്ങള്‍ മറയാകേണ്ടതില്ല. അങ്ങനെ ആണെങ്കില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയും സംഘടനകളുടെയും മറവില്‍ തെറ്റുകള്‍ ചെയ്യുന്നവരെ ശിക്ഷിക്കാന്‍ പാടില്ലേ!! അവരെ വെറുതെ വിടേണ്ടി വരുമല്ലോ. സമൂഹത്തിലെ സെലിബ്രിറ്റി ആയാലും സാധാരണ വ്യക്തിയായാലും നല്‍കുന്ന ശിക്ഷ മാതൃകാപരമായി ഇരിക്കണം. നീതിയും ന്യായവും എല്ലാവര്ക്കും ഒരുപോലെ ആകണം.
Post Your Comments