
ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ ജയില്‍ മോചിതനായ സല്മാന് ഖാന് മുംബൈയിലെത്തി. നൂറ് കണക്കിന് ആരാധകരാണ് സൽമാൻ ഖാനെ സ്വീകരിക്കാൻ തടിച്ചുകൂടിയത്. അമ്പതിനായിരം രൂപയുടെ ബോണ്ടിലും രണ്ട് ആള് ജാമ്യത്തിലുമാണ് സല്മാന് ഖാന് കോടതി ജാമ്യം അനുവദിച്ചത്. ജയിലിനു പുറത്തും ആരാധകര്‍ ആര്‍പ്പുവിളികളോടെയാണു താരത്തെ വരവേറ്റത്.
Read Also: വിമാനത്താവളത്തില്‍ അതിക്രമിച്ച് കയറാന്‍ ശ്രമം ; വിദേശി യുവാവ് പിടിയിൽ
അനുമതിയില്ലാതെ രാജ്യം വിടരുതെന്നും ജാമ്യം അനുവദിച്ചുകൊണ്ട് കോടതി ഉത്തരവിട്ടിട്ടുണ്ട്. സാക്ഷിമൊഴികള്‍ അവിശ്വസനീയമാണെന്നും ശിക്ഷ കടുത്തതാണെന്നും സല്‍മാന്റെ അഭിഭാഷകര്‍ വാദിച്ചിരുന്നു.
Post Your Comments