KeralaLatest NewsNews

“കരുണാ സഹായ നിയമം റദ്ദാക്കിയാല്‍ വിദ്യാര്‍ത്ഥികളെ ചൈനയില്‍ അയച്ച്‌ പഠിപ്പിക്കും” #കോഴക്കോളേജുകള്‍ക്കൊപ്പം എന്ന ഹാഷ്ടാഗില്‍ ജയശങ്കറിന്റെ പരിഹാസം

കരുണാ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ബില്ലുമായി മുന്നോട്ടു പോകാനുള്ള സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച്‌ മാധ്യമനിരൂപകന്‍ അഡ്വക്കറ്റ് എ ജയശങ്കര്‍. “ഓര്‍ഡിനന്‍സ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാര്‍ സ്റ്റേ ചെയ്‌തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്‌കളങ്കരായ വിദ്യാര്‍ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തില്‍ നിന്ന് ഇടതുപക്ഷ പാര്‍ട്ടികളും സര്‍ക്കാരും പിന്‍മാറുകയില്ലെന്ന് “അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു. കോഴക്കോളജുകള്‍ക്കൊപ്പം എന്ന ഹാഷ് ടാഗോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം കാണാം:

തോറ്റിട്ടില്ല, തോറ്റിട്ടില്ല
തോറ്റു കൊടുക്കാൻ തയ്യാറല്ല…കണ്ണൂർ, കരുണാ സഹായ ഓർഡിനൻസ് സുപ്രീംകോടതിയിലെ രണ്ടു ശുംഭന്മാർ സ്റ്റേ ചെയ്തെന്നു കരുതി, സ്വാശ്രയ മുതലാളിമാരെയും നിഷ്കളങ്കരായ വിദ്യാർത്ഥി സഖാക്കളെയും സഹായിക്കുന്ന ചരിത്ര ദൗത്യത്തിൽ നിന്ന് ഇടതുപക്ഷ പാർട്ടികളും സർക്കാരും പിൻമാറുകയില്ല.

ഓർഡിനൻസേ സ്റ്റേ ചെയ്തിട്ടുളളൂ. നിയമസഭ ഐകകണ്ഠന പാസാക്കിയ നിയമം നിലനില്ക്കുന്നു. അതിന് ഗവർണർ അനുമതി തന്നേതീരൂ. ബില്ല് തിരിച്ചയച്ചാൽ പിന്നെയും പാസാക്കും, രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയച്ചാൽ രാജ്ഭവൻ ഉപരോധിക്കും. ഗവർണർ അനുമതി നൽകുംവരെ സമരത്തോടു സമരമായിരിക്കും.

ഇനി, കരുണാ സഹായ നിയമവും റദ്ദാക്കിയാലോ? വിദ്യാർത്ഥികളെ ജനകീയ ചൈനയിൽ അയച്ചു പഠിപ്പിക്കും അതിന്റെ സകല ചെലവും സർക്കാർ വഹിക്കും. പാസായി വരുമ്പോൾ സർക്കാരാസ്പത്രിയിൽ നിയമിക്കും.

ഇതോടൊപ്പം സുപ്രീംകോടതിയുടെ ഹിന്ദുത്വ അജണ്ട തുറന്നുകാട്ടും. ന്യൂനപക്ഷ സ്ഥാപനങ്ങൾ തകർക്കാനാണ് ജഡ്ജിമാർ ശ്രമിക്കുന്നത്, ചീഫ്ജസ്റ്റിസിനെ ഇംപീച്ച് ചെയ്യാൻ സിപിഎം നോട്ടീസ് കൊടുത്തതിൻ്റെ പ്രതികാര നടപടിയാണ് എന്ന് പ്രചരിപ്പിക്കും. ശുംഭന്മാരുടെ കോലം കത്തിക്കും, പ്രതീകാത്മകമായി നാടുകടത്തും.

# കോഴക്കോളേജുകൾക്കൊപ്പം.

shortlink

Related Articles

Post Your Comments

Related Articles


Back to top button