ന്യൂഡല്‍ഹി: ഗര്‍ഭിണിയായതിന് ജോലിയില്‍ നിന്നും യുവതിയെ പറഞ്ഞുവിടുക. ഞെട്ടെണ്ട സംഭവം ഉള്ളത് തന്നെയാണ്. തന്റെ അവസരം എത്തുന്നതിന് മുമ്പ് സീനീയേഴ്‌സിനെ മറികടന്ന് ഗര്‍ഭിണിയായതിനാണ് യുവതിയെ ജോലിയില്‍ നിന്നും പറഞ്ഞുവിട്ടത്. ജപ്പാനിലാണ് ഈ അവിചാരിതമായ സംഭവം ഉണ്ടായത്.
സ്വകാര്യ ചൈല്‍ഡ് കെയര്‍ സെന്ററിലാണ് യുവതി ജോലി ചെയ്തിരുന്നത്. യുവതിക്ക് വിവാഹിതയായി ഗര്‍ഭിണിയാകാന്‍ ചൈല്‍ഡ് കെയര്‍ സെന്റര്‍ ഡയറക്ടര്‍ നല്‍കിയിരുന്ന സമയത്തല്ല ഇത് നടന്നത്. സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ജോലിയും തെറിച്ചു.
ജപ്പാനിലെ കമ്പനികള്‍ തങ്ങളുടെ ജീവനക്കാര്‍ ഏത് സമയം വിവാഹിതരാകണം ഗര്‍ഭം ധരിക്കണം തുടങ്ങി നിരവധി സര്‍ക്കുലറുകള്‍ ഇറക്കുന്നുണ്ട്. ഇത്തരത്തിലാണ് യുവതിയുടെ കമ്പനിയും ചാര്‍ട്ട് തയ്യാറാക്കിയിരുന്നത്.
യുവതിയുടെ ഭര്‍ത്താവ് ഒരു പ്രമുഖ പത്രത്തിന് അയച്ച കത്തിലൂടെയാണ് സംഭവം പുറംലോകം അറിയുന്നത്. ഇത്തരത്തില്‍ ഗര്‍ഭിണിയായ ശേഷം ജപ്പാനില്‍ ജോലിക്കാരായ യുവതികള്‍ കമ്പനിയുടെ ഭാഗത്തു നിന്നും സമ്മര്‍ദ്ദം അനുഭവിക്കുന്നുണ്ടെന്നാണ് വിവരം. ഇത്തരത്തില്‍ അഞ്ചില്‍ ഒരാള്‍ക്ക് ജോലി നഷ്ടപ്പെടുന്നതായും വിവരമുണ്ട്.
Post Your Comments