ThiruvananthapuramKeralaNattuvarthaLatest NewsNews

യാതൊരു ദയയും അര്‍ഹിക്കുന്നില്ല: 15 കാരിയെ ബലാത്സം​ഗം ചെയ്ത് ഗ‍ർഭിണിയാക്കിയ പ്രതിക്ക് മരണം വരെ കഠിനതടവ്

ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കാനും കോടതി വിധിച്ചിട്ടുണ്ട്

തിരുവനന്തപുരം: വീട്ടിലുള്ളില്‍ അതിക്രമിച്ച് കയറി 15 കാരിയെ ബലാത്സം​ഗം ചെയ്ത് ഗ‍ർഭിണിയാക്കിയ പ്രതിയ്ക്ക് മരണം വരെ കഠിന തടവ് ശിക്ഷ. നെയ്യാറ്റിന്‍കര ചെങ്കല്‍ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജഡ്ജി ആര്‍ ജയകൃഷ്ണന്‍ ശിക്ഷിച്ചത്. പ്രതി യാതൊരു ദയയും അര്‍ഹിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിച്ചു. ഇരയായ പെണ്‍കുട്ടിക്ക് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍ക്കാനും കോടതി വിധിച്ചിട്ടുണ്ട്.

2019 ജനുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയായ പെണ്‍കുട്ടിയുടെ വീട്ടിനടുത്ത് മരപ്പണിക്ക് വന്ന പ്രതി പെണ്‍കുട്ടി വീട്ടില്‍ ഒറ്റക്കാണ് എന്നറിഞ്ഞ പ്രതി വെള്ളം ആവശ്യപ്പെട്ട് എത്തുകയായിരുന്നു. വെള്ളമെടുക്കാന്‍ അടുക്കളയിലേക്ക് പോയ പെണ്‍കുട്ടിയെ വീടിനുള്ളിലേക്ക് അതിക്രമിച്ച് കയറിയ പ്രതി പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചെങ്കിലും അയല്‍വാസികളാരും കേട്ടില്ല. സംഭവം പുറത്ത് അറിയിച്ചാല്‍ വീട്ടുകാരെയടക്കം കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ കുട്ടി ആരോടും പറഞ്ഞില്ല. അച്ഛന്‍ നേരത്തെ മരണപ്പെട്ട പെൺകുട്ടിക്ക് അമ്മയും ചേട്ടനും മാത്രമാണ് ഉള്ളത്.

ഒളിംപ്യന്‍ മയൂഖ ജോണിക്ക് ബി കാറ്റഗറി സുരക്ഷ : സുഹൃത്തിനെ പീഡിപ്പിച്ച പ്രമുഖനെതിരെ പ്രതികരിച്ചതിന് മയൂഖയ്ക്ക് വധഭീഷണി

തൊട്ടടുത്ത ദിവസം പ്രതി വീണ്ടും വീട്ടിലെത്തി ബെല്ലടിച്ചപ്പോള്‍ കുട്ടി ഭയന്ന് വീട്ടിലെ സ്റ്റോര്‍ മുറിയില്‍ കയറി ഒളിച്ചിരിക്കുകയായിരുന്നു. അല്പനേരത്തിന് ശേഷം ഇയാൾ പോയോ എന്നറിയാന്‍ നോക്കിയ കുട്ടിയെ വാതില്‍ തുറന്നില്ലെങ്കില്‍ കഴിഞ്ഞ ദിവസം നടന്ന കാര്യം പുറത്ത് പറയുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. ഭയന്ന് വാതില്‍ തുറന്ന പെൺകുട്ടിയെ ഇയാള്‍ വീണ്ടും പീഡിപ്പിക്കുകയായിരുന്നു.

മൂന്ന് മാസങ്ങള്‍ക്ക് ശേഷം പെൺകുട്ടി ഗര്‍ഭിണിയായപ്പോഴാണ് വീട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് പൂജപ്പുര പോലീസ് കേസെടുത്തു. പെൺകുട്ടിയുടെ ശാരീരികാവസ്ഥ മോശമായതിനാല്‍ വൈദ്യ നിര്‍ദ്ദേശപ്രകാരം ഗര്‍ഭം അലസിപ്പിക്കുകയായിരുന്നു. പ്രതിയാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് ഡിഎന്‍എ പരിശോധനയില്‍ ശാസ്ത്രീയമായി തെളിയുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button