Latest NewsKeralaNews

ഷോറൂമില്‍ തീപിടിത്തം: 18 വാഹനങ്ങള്‍ കത്തിനശിച്ചു

മലപ്പുറം: ഹോണ്ടയുടെ ഷോറൂമിൽ ഉണ്ടായ തീപിടുത്തത്തില്‍ 18 വാഹനങ്ങള്‍ കത്തിനശിച്ചു. അങ്ങാടിപ്പുറത്ത് എ.എം ഹോണ്ടാ ഷോറൂമിലാണ് സംഭവം. രാവിലെ ആറു മണിക്കാണ് തീ കത്തിപ്പടരുന്നത് പരിസരത്തുണ്ടായിരുന്നവരുടെ ശ്രദ്ധയില്‍പ്പെട്ടത്.

ഷോറൂമും അതിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സര്‍വീസ് സെന്ററും ഉള്‍പ്പെട്ട ഇരുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിലുള്ള ജനറേറ്റര്‍ സ്ഥിതി ചെയ്യുന്ന ഭാഗത്തുനിന്നും ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗനമനം. തീ പടര്‍ന്നത് അറിയാന്‍ വൈകിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിക്കാനിടയാക്കിയത്.

സര്‍വീസിനായി കൊണ്ടുവന്ന 18 വാഹനങ്ങളാണ് പൂര്‍ണ്ണമായി കത്തി നശിച്ചത്. കൂടാതെ ഇരുപതിലധികം വാഹനങ്ങള്‍ ഭാഗികമായും കത്തിയിട്ടുണ്ട്. മുകളിലത്തെ നിലയിലായിരുന്നു പുതിയ വാഹനങ്ങള്‍ സൂക്ഷിച്ചിരുന്നത്. തീ മുകളിലേക്ക് പടർന്ന് പിടിക്കുന്നതിന് മുമ്പ് തന്നെ നാട്ടുകാരും അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് ഈ വാഹനങ്ങള്‍ അവിടെനിന്ന് മാറ്റി.അഗ്നി ശമനസേനാ യൂണിറ്റുകള്‍ ഒന്നര മണിക്കൂറോളമെടുത്താണ് തീ അണച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button