Latest NewsKeralaNews

സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യത്തില്‍ മുഖ്യമന്ത്രി വിളിച്ച് ചേര്‍ത്ത യോഗത്തില്‍ തീരുമാനമായി

തിരുവനന്തപുരം: സംസ്ഥാനത്തെ സിനിമ തീയേറ്ററുകള്‍ തുറക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ചലച്ചിത്ര സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. ഉടന്‍ തുറക്കില്ലെന്നാണ് യോഗത്തില്‍ സംഘടനകള്‍ തീരുമാനം എടുത്തത്. നിലവിലെ കോവിഡ് സാഹചര്യം പരിഗണിച്ച് തീയേറ്ററുകള്‍ തുറക്കുന്നത് നീട്ടിവയ്ക്കുന്നതാവും ഉചിതമെന്ന സര്‍ക്കാര്‍ നിര്‍ദേശത്തോട് ചലച്ചിത്ര സംഘടനകളും യോജിക്കുകയായിരുന്നു.

സംസ്ഥാനത്തെ തീയേറ്ററുകള്‍ ഉടനെ തുറക്കേണ്ടതില്ലെന്ന നിലപാടാണ് സര്‍ക്കാരും സിനിമ സംഘടനകളും സ്വീകരിച്ചതെങ്കില്‍ അയല്‍ സംസ്ഥാനമായ തമിഴ്‌നാട്ടിലും മറ്റും ഇതിനോടകം തീയേറ്ററുകള്‍ സാധാരണ നിലയില്‍ പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നിലവില്‍ ചെറിയ സിനിമകള്‍ എല്ലാം തന്നെ ഒടിടി റിലീസായാണ് ഇറക്കുന്നത്. വലിയ സിനിമകള്‍ ഒടിടി റിലീസായി ഇറങ്ങിയാല്‍ ഉണ്ടാകുന്ന നഷ്ടത്തെ ഓര്‍ത്താണ് തിയേറ്റര്‍ റിലീസിനായി മാറ്റി വച്ചിരിക്കുന്നത്. മലയാളത്തില്‍ നിരവധി സിനിമകളാണ് ഇത്തരത്തില്‍ റിലീസ് തിയതി മാറ്റിവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button